ഇന്ത്യയിലെ റോഡപകടങ്ങൾ കൂടുകയും ലോകത്തിൽ കുറയുകയും ചെയ്യുന്നു; ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പുറത്ത്

2010–2021 കാലഘട്ടത്തിൽ 11.9 ലക്ഷം ആളുകളാണ് ഐക്യരാഷ്ട്ര സംഘടനയുടെ 108 റോഡപകടത്തെ തുടർന്ന് അംഗരാജ്യങ്ങളിൽ മരണപ്പെട്ടത്. 2023ലെ ലോകാരോഗ്യ സംഘടനയുടെ റോഡ്‌ സുരക്ഷാ സ്റ്റാറ്റസ്‌ റിപ്പോർട്ട്‌ അനുസരിച്ച് കഴിഞ്ഞ പതിറ്റാണ്ടിനേക്കാൾ അഞ്ചുശതമാനം കുറവാണെന്ന് പറയുന്നു. ഈ കാലയളവിൽ അപകടമരണത്തിൽ 15 ശതമാനം വർധനാവാണ് ഇന്ത്യയിൽ ഉണ്ടായത്.

ALSO READ: “രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം, നിരവധി അവസരങ്ങൾ ഇവിടെയുണ്ട്”; കേന്ദ്രമന്ത്രി നിർമല സീതാരാമൻ

2010–21ൽ 1.34 ലക്ഷത്തിൽനിന്ന്‌ 1.54 ലക്ഷം എന്ന നിലയിലേക്കാണ് ഇന്ത്യയിലെ അപകടമരണങ്ങളുടെ കണക്കുകൾ ഉയർന്നത്. ഈ കാലത്ത് തന്നെ അപകടമരണം 50 ശതമാനത്തിലധികം കുറയ്ക്കുന്നതിൽ ബലാറസ്‌, ഡെന്മാർക്ക്‌, ജപ്പാൻ, റഷ്യ, നോർവെ, യുഎഇ, വെനസ്വേല ഉൾപ്പെടെ 10 രാജ്യങ്ങൾ വിജയിച്ചു. 35 രാജ്യത്ത്‌ 30–50 ശതമാനം കുറഞ്ഞു.
റോഡപകടങ്ങളാണ് ലോകത്ത്‌ ആകെ മരണങ്ങൾക്ക്‌ കാരണമാകുന്ന 12-ാമത്തെ കാരണമായി 2019ൽ കണക്കാക്കിയിരുന്നു.

അപകടത്തിൽപ്പെട്ട്‌ മരിക്കുന്നതിൽ മൂന്നിൽരണ്ടും ജോലി ചെയ്യുന്ന പ്രായക്കാരാണ്‌. 2010ൽ ലക്ഷത്തിൽ 18 പേർ വാഹനാപകടത്തിൽപ്പെട്ട്‌ മരിച്ചിരുന്നെങ്കിൽ, 2021 ആയപ്പോഴേക്കും അത്‌ ലക്ഷത്തിൽ 15 ആയി കുറഞ്ഞു. 2010നുശേഷം ഈ രാജ്യങ്ങളിലെ വാഹനങ്ങളുടെ എണ്ണം 160 ശതമാനം ഉയർന്നു.

ALSO READ: പ്രളയ പാക്കേജിനപ്പുറം കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ടതൊന്നും നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്ക്‌ ഏഷ്യൻ മേഖലയിൽനിന്നാണ്‌ 28 ശതമാനം അപകടമരണവും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്‌ പത്തിൽ ഒമ്പത്‌ മരണവും സംഭവിക്കുന്നത്‌. അപകടത്തിൽ മരിക്കുന്ന 30 ശതമാനം പേരും നാലുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നരവാണ്‌. രണ്ടാം സ്ഥാനത്ത്‌ 23 ശതമാനം കാൽനടയാത്രക്കാരാണ്‌, ബൈക്ക്‌ യാത്രക്കാർ 21 ശതമാനവും, 6 ശതമാനം സൈക്കിൾ യാത്രികരും, ഇ–സ്കൂട്ടർപോലുള്ള മൈക്രോ മൊബിലിറ്റി വാഹന യാത്രക്കാർ ഇ–സ്കൂട്ടർപോലുള്ള മൈക്രോ മൊബിലിറ്റി വാഹനയാത്രക്കാർ ൩ ശതമാനവും ആണ് മരണനിരക്ക് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News