റോഡ് പണിയുടെ ബില്ല് മാറാന്‍ കൈക്കൂലി: എക്‌സിക്യൂട്ടീവ് എഞ്ചിനീയ‍ർക്ക് കഠിന തടവും പിഴയും

റോഡ് പണിയുടെ ബില്ല് മാറാന്‍ കൈക്കൂലി വാങ്ങിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ കോടതി അഞ്ച് വര്‍ഷം കഠിന തടവിനും 40,000 രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം. പാറ്റൂര്‍ അലാസ് പാര്‍ക്ക് ഡെയിലില്‍ താമസക്കാരനായ ഇപ്പോള്‍ കമലേശ്വരം ചീഫ് ഇഞ്ചിനീയര്‍ ഓഫീസിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ ദിനേശ് ശങ്കറിനെയാണ് പ്രത്യേക വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

പ്രതി വിഴിഞ്ഞം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓഫീസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയിരുന്നപ്പോഴാണ് ചിറയിന്‍കീഴ് മടപുരം സ്വദേശി മണിക്കുട്ടനില്‍ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയത്. 8,10,000 രൂപ നിര്‍മ്മാണ ചെലവ് വരുന്ന കുന്നുവിള-പുതിയപാലം റോഡ് നിര്‍മ്മാണത്തിലെ ബില്ല് മാറാനാണ് കൈക്കൂലി വാങ്ങിയത്. അവസാന ഗഡുവായ 2,50000 രൂപ യുടെ ബില്ല് മാറുന്നതിനാണ് 20,000 ആവശ്യപ്പെട്ടത്.

ALSO READ; സ്കൂൾ അധ്യാപകരെ സ്ഥലം മാറ്റാൻ സ‍‍ർക്കാ‍‍ർ നീക്കം; നടപടി തട‍ഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

മണിക്കുട്ടന്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയും വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ മണിക്കുട്ടന്‍ പ്രതിക്ക് വാഴമുട്ടം സ്‌കുളിന് മുന്നില്‍ വച്ച് കൈമാറുകയും ചെയ്തു. 2019 ജൂണ്‍ മൂന്നിന് വൈകിട്ട് 4.30 മണിക്കായിരുന്നു സംഭവം. തുക കൈമാറിയ ഉടനെ സമീപത്ത് ഉണ്ടായിരുന്ന വിജിലന്‍സ് സംഘം പ്രതിയെ പിടികൂടുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പ്രോസിക്യൂട്ടര്‍ വീണ സതീശന്‍ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News