
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5,55,79,023 രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 807,50,66,349 രൂപയ്ക്ക് പുറമെയാണിത്. 2018ലെയും 19ലെയും പ്രളയത്തിൽ തകർന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്താത്തതുമായ റോഡുകളുടെ പുനരുദ്ധാരണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആകെ 1000 കോടി രൂപ അനുവദിക്കാനാണ് നിശ്ചയിച്ചിരുന്നത്.
Also read; യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ കോടികളുടെ അഴിമതി; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം
അതേ സമയം, കേന്ദ്ര ബജറ്റിൽ 24000 കോടിയുടെ പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. മുഴുവൻ ലഭിച്ചില്ലെങ്കിലും പകുതി എങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വയനാടിന് 2000 കോടിയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“തീവ്ര ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും സഹായം ഒന്നും ഇതുവരെ അനുവദിച്ചിട്ടില്ല.വിഴിഞ്ഞത്തിനായി പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്5000 കോടിയാണ് ആവശ്യപ്പെട്ടത്.അനുഭാവപൂർവ്വമായ തീരുമാനം വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിഎഫിൻ്റെ കാര്യവും ആവശ്യപ്പെട്ടിട്ടുണ്ട്.”- മന്ത്രി പറഞ്ഞു.
NEWS SUMMARY: An additional Rs 5.55 crore has been allocated from the Chief Minister’s Relief Fund for the Chief Minister’s Local Road Rehabilitation Scheme.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

