
ആലുവയിൽ ബാർ ജീവനക്കാരൻ്റെ കഴുത്തിൽ കത്തിവച്ച് കവർച്ച നടത്തിയകേസിൽ നാല് പേർ പിടിയിലായി. ഇടുക്കി തങ്കമണി സ്വദേശി വിബിൻ ബിജു, ആലുവ ആലങ്ങാട് സ്വദേശി ജിനോയ് ജേക്കബ്ബ്, തൃശൂർ വെള്ളിക്കുളങ്ങര സ്വദേശി ആലീഫ്, ആലപ്പുഴ മുതുകുളം സ്വദേശി മുഹമ്മദ് ഫൈസൽ, എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.
ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന കണ്ണൂർ സ്വദേശി ശ്രീജേഷിനെ ആക്രമിച്ച് പണമടങ്ങിയ ബാഗും, മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്.
ALSO READ: കോഴിക്കോട് യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം
ഈ മാസം 16ന് പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു സംഭവം. സി സി ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതികൾക്കെതിരെ മറ്റു ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ENGLISH NEWS SUMMARY: Four people have been arrested in the case of a bar employee being robbed at knifepoint in Aluva. The Aluva police have arrested Vibin Biju, a native of Thankamani, Idukki, Jinoy Jacob, a native of Alangad, Aluva, Aleef, a native of Vellikulangara, Thrissur, and Muhammed Faisal, a native of Muthukulam, Alappuzha.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here