ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണശ്രമം: പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

ഹയർസെക്കൻഡറി ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണശ്രമം.മൂവാറ്റുപുഴ ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു മോഷണ ശ്രമം നടന്നത്.

ശനിയാഴ്ച രാത്രി 10 നും 11 നും ഇടയിലാണ് മോഷണം നടന്നത്. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയുടെ വാതിൽ കല്ലുകൾകൊണ്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. എന്നാൽ ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന അലമാരിയ്‌ക്കോ മറ്റോ ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. അലമാര സീലുകൾക്കും പ്രശ്നം ഉണ്ടായിട്ടില്ല.

അതേസമയം,മേശയിൽ സൂക്ഷിച്ചിരുന്ന ചെറിയ തുക നഷ്ടമായിട്ടുണ്ട് . വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ പൊലീസ് സ്കൂളിൽ പ്രാഥമിക പരിശോധന നടത്തി.വിരലടയാള വിദഗ്ധരും സ്ക്കൂളിലെത്തി പരിശോധനകൾ നടത്തി. എക്സാമിനേഷൻ ജോയിൻറ് ഡയറക്ടർ സ്ഥലത്തെത്തി സീലിംഗിൻ്റെ സുരക്ഷിതത്വം ഉറപ്പു വരുത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here