പട്ടാപ്പകൽ വീടിന്റെ വാതിലിൽ തട്ടി, വാതിൽ തുറന്ന യുവതിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് കവർച്ചാ ശ്രമം; സംഭവം തൃശൂർ ചാവക്കാട്

തൃശൂർ ചാവക്കാട് മണത്തലയിൽ പട്ടാപ്പകൽ യുവതിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് കവർച്ചാ ശ്രമം. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ആലഞ്ചേരി സുജിത്തിന്റെ വീട്ടിൽ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സുജിത്തിന്റെ ഭാര്യ പ്രീജയുടെ ദേഹത്തേക്കാണ് മുളകു പൊടിയെറിഞ്ഞത്. പ്രീജ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Also Read; ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു; ഉത്തരാഖണ്ഡിലും പശ്ചിമബംഗാളിലും ചില ബൂത്തുകളില്‍ സംഘർഷം

മുൻവശത്തെ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടപ്പോൾ സാധനങ്ങൾ വാങ്ങാൻ പുറത്തു പോയ ഭർത്താവാണെന്ന് കരുതി വാതിൽ തുറന്നു. മുഖം മറച്ചെത്തിയ മോഷ്ടാവ് ഉടൻ തന്നെ പ്രീജയുടെ നേർക്ക് പൊടി എറിയുകയായിരുന്നു. പൊടി ദേഹത്തു വീണതോടെ പ്രീജ നിലവിളിച്ച് പിൻവാതിലിലൂടെ പുറത്തേക്കോടി. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

Also Read; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജിങ് സ്റ്റേഷനുകൾ; ഇനിമുതല്‍ 2 ടെർമിനലുകളിലുമായി ഒരേ സമയം 8 വാഹനങ്ങൾ ചാർജ് ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News