ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം

ROBBERY

ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. വിശേഷ ദിവസങ്ങളിൽ ചാർത്തുന്ന തിരുവാഭരണം അടക്കം 20 പവൻ സ്വർണാഭരണങ്ങളാണ് കാണാതായിരിക്കുന്നത്.

കൊല്ലം സ്വദേശിയായ കീഴ്ശാന്തി ശ്രീവൽസനെയും കാണാനില്ല. ഇയാളാണ് ഇന്നലെ ആഭരണങ്ങൾ വിഗ്രഹത്തിൽ ചാർത്തിയത്.

ALSO READ: അതിരപ്പള്ളിയിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കാട്ടാനയാക്രമണമെന്ന് സംശയം

മേൽശാന്തി രണ്ടാം തീയതി മുതൽ അവധിയിലാണ്. ഇതിന് ശേഷം കിഴ്ശാന്തി മാത്രമാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. കാണാതായ കീഴ്ശാന്തിയെക്കുറിച്ചുള്ള രേഖകൾ ക്ഷേത്രത്തിലില്ലെ. സംഭവത്തിൽ അരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News