
കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര ഹാജരായി. സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് വാദ്ര ഇഡിക്ക് മുന്നിൽ ഹാജരായത്. ഇഡി ഇത് സംബന്ധിച്ച് വാദ്രയ്ക്ക് സമൻസ് അയച്ചിരുന്നു. ആയുധ വ്യവസായി സഞ്ജയ് ഭണ്ഡാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയിരുന്നു.
റോബർട്ട് വാദ്രയുടെ അടുത്ത സഹായിയാണ് ഭണ്ഡാരി. ലണ്ടനിൽ വീട് നവീകരണത്തിന് ഫണ്ട് നൽകിയത് വാദ്രയായിരുന്നു. ഇതിന്റെ മറവിൽ കള്ളപ്പണം വെളിപ്പിെച്ചന്നാണ് ആരോപണം. ലണ്ടനിലെ 19, ബ്രയാൻസ്റ്റൺ സ്‌ക്വയർ പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം. ഇത് വാദ്രയുടെ ബിനാമിയുടെ സ്വത്താണെന്ന് ഇഡി ആരോപിക്കുന്നു. യുകെ ആസ്ഥാനമായുള്ള ആയുധ വ്യവസായി സഞ്ജയ് ഭണ്ഡാരി 2009 ൽ ഈ സ്വത്ത് സ്വന്തമാക്കിയെന്നും ഇഡി പറയുന്നു.
സ്വത്തിന്റെ ഉടമസ്ഥാവകാശം വാദ്ര നിഷേധിച്ചിരുന്നു. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ബണ്ഡാരിയുടെ മേൽ ചുമത്തിയിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകൾ ഫെഡറൽ ഏജൻസി ഇപ്പോൾ അന്വേഷിച്ച് വരുകയാണ്. ഒരാഴ്ച്ച മുൻപ് ബണ്ഡാരിയെ സാമ്പത്തിക തട്ടിപ്പിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2008-ൽ ഹരിയാനയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏപ്രിലിൽ വാദ്രയെ ഫെഡറൽ ഏജൻസി ചോദ്യം ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

