
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രക്ക് കുരുക്ക് മുറുകുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യലിനായി വാദ്ര ഇ ഡിക്ക് മുന്നില്‍ ഹാജരായി. അതേസമയം സര്‍ക്കാര്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വാദ്ര ആരോപിച്ചു
ഹരിയാനയിലെ ഗുരുഗ്രാം ഷിക്കോപൂര്‍ ഭൂമിയിടപാടിലെ കള്ളപ്പണം വെളുപ്പില്‍ കേസിലാണ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായവുമായ റോബര്‍ട്ട് വദ്ര ഇന്നും ഇഡിയ്ക്ക് മുന്നില്‍ ഹാജരായത്. ഭാര്യ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് വാദ്ര ഇ ഡി ഓഫീസിലെത്തി.
ഭൂമി ഇടപാട് കേസില്‍ വാദ്ര സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ഇഡിയുടെ ആരോപണത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍. ഇന്നലെ മൂന്നുമണിക്കൂര്‍ വരെ ചോദ്യം ചെയ്യല്‍ നീണ്ടു. അതേസമയം സര്‍ക്കാര്‍ ഇ ഡി ഉപയോഗിച്ച് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വാദ്ര പ്രതികരിച്ചു. താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇടിയുടെ നടപടിയെന്നാണ് വാദ്രയുടെ ആരോപണം.
2008 ല്‍ വാദ്രയുടെ സ്ഥാപനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റലിറ്റി ഏഴു കോടിയിലധികം രൂപയ്ക്കാണ് മൂന്ന് ഏക്കര്‍ ഭൂമി വാങ്ങി മാസങ്ങള്‍ക്ക് ശേഷം 58 കോടി രൂപക്ക് ഭൂമി ഡിഎല്‍എഫിന് വിറ്റു. ഇതില്‍ സാമ്പത്തിക ക്രമക്കേടുണ്ടായെന്നതാണ് ഇഡി യുടെ ആരോപണം.
അതേസമയം ഗുരുഗ്രാമിലെ ഭൂമി ഇടപാട് കേസില്‍ നിന്ന് വാദ്രയെ രക്ഷിക്കാന്‍ ഡി എല്‍ എഫ് ഇലക്ട്രല്‍ ബോണ്ട് വഴി ബിജെപിക്ക് നല്‍കിയത് 170 കോടി നല്‍കിയിരുന്നു. കേസുകമായി ബന്ധപ്പെട്ട് മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയെ ഉള്‍പ്പെടെ ചോദ്യം ചെയ്‌തേക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here