റോബർട്ട് വാദ്രക്ക് വീണ്ടും കുരുക്ക്; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ചോദ്യം ചെയ്തു

കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രക്ക് വീണ്ടും കുരുക്ക്. ഹരിയാനയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി വാദ്രയെ ചോദ്യം ചെയ്തു. നോട്ടീസ് നൽകിയതിന് പിന്നാലെ ഇ ഡി ഡി ഓഫീസിലേക്ക് ജാഥയായെത്തിയായിരുന്നു വാദ്രയുടെ നാടകീയ നീക്കങ്ങൾ. ഇഡി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും തനിക്ക് ഒളിച്ചുവെക്കാനൊന്നുമില്ലെന്നും വാദ്ര പ്രതികരിച്ചു.

Also read: പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയാണ് ഉത്തരവാദി എന്ന അലഹബാദ് ജഡ്ജിയുടെ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ഹരിയാനയിലെ ഗുരുഗ്രാം ഷിക്കോപൂർ ഭൂമിയിടപാടിലെ കള്ളപ്പണം വെളുപ്പിൽ കേസിലാണ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായുമായ റോബർട്ട് വാദ്രയ്ക്ക് ഈ ഡി നോട്ടീസ് അയച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നാളെ രാവിലെ 10.30 ന് ഇടി ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം. അതേസമയം നോട്ടീസ് ലഭിച്ചതിനു പിന്നാലെ നാടകീയ രംഗങ്ങളാണ് ദില്ലിയിലെ ഇഡി ആസ്ഥാനത്ത് നടന്നത്. റോബർട്ട് വാദ്രയും അനുയായികളും ജാഥയായി ഓഫീസിലെത്തി. വാദ്രയെ 3 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തു. ഇ ഡി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും, കേസിൽ ഒളിപ്പിക്കാൻ തനിക്ക് ഒന്നും ഇല്ലെന്നും വാദ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

Also read: ‘മുനമ്പം വിഷയം വഖഫ് ഭേദഗതിയിലൂടെ മാത്രം നീതി ലഭിക്കില്ല’: സത്യം പറഞ്ഞ് കേന്ദ്രമന്ത്രി കിരൺ റിജിജു

2008 ൽ വാദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റലിറ്റി ഏഴു കോടിയിലധികം രൂപയ്ക്കാണ് മൂന്ന് ഏക്കർ ഭൂമി വാങ്ങിയത്. മാസങ്ങൾക്ക് ശേഷം 58 കോടി രൂപക്ക് ഭൂമി ഡിഎൽഎഫിന് വിറ്റു. വിലയിൽ ഏഴു മടങ്ങ് വർദ്ധനവ് ഉണ്ടായെന്ന് മാത്രമല്ല ദിവസങ്ങൾ മാത്രം എടുത്താണ് ഹൗസിംഗ് സൊസൈറ്റി വികസിപ്പിക്കാനുള്ള പെർമിറ്റ് ലഭിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്നതാണ് ഇ ഡി യുടെ ആരോപണം. അതേസമയം ഗുരുഗ്രാമിലെ ഭൂമി ഇടപാട് കേസിൽ നിന്ന് വാദ്രയെ രക്ഷിക്കാൻ ഡി എൽ എഫ് ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് നൽകിയത് 170 കോടി നൽകിയിരുന്നു. ഭൂമിയിടപാട് കേസിൽ നേരത്തെ ഇ ഡി നോട്ടീസ് അയച്ചിട്ടും വാദ്ര ഹാജരായില്ല. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ ഇ ഡി നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് വാദ്രക്കെതിരെ ഇ ഡി നടപടി കടുപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News