
ഷിക്കോപൂർ ഭൂമിയിടപാട് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രക്ക് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ബുധനാഴ്ച രാവിലെ 10.30ന് ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകമെന്നാണ് നോട്ടീസിൽ നിർദേശം നൽകിയിരിക്കുന്നത്. ഇത് ഒമ്പതാം തവണയാണ് വാധ്രയെ ചോദ്യം ചെയ്യാൻ ഇ.ഡി വിളിച്ചു വരുത്തുന്നത്.
ലണ്ടൻ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വാധ്രക്കെതിരായ ആരോപണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

