നിരത്തിലിറങ്ങി റോബിൻ ബസ്; വഴിയിൽ പിടികൂടി എംവിഡി

മോട്ടോര്‍ വാഹന വകുപ്പുമായി വെല്ലുവിളിച്ച് ശ്രദ്ധ നേടിയ റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങിയതിന് പിന്നാലെ പിഴ ചുമത്തി എം വി ഡി. പത്തനംതിട്ട ബസ്റ്റാന്റിൽ നിന്നും ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും എംവിഡി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. 7500 രൂപ പിഴയാണ് പെര്‍മിറ്റ് ലംഘനത്തിന് എം വി ഡി ചുമത്തിയിരിക്കുന്നത്. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയാണ്.

Also read:ലോകകപ്പില്‍ ആര് കിരീടം നേടിയാലും എനിക്കൊന്നുമില്ല;ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ റോബ് വാള്‍ട്ടര്‍

ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ല എന്ന് എം വി ഡി വ്യക്തമാക്കി. അതേസമയം, ഹൈക്കോടതിയുടെ സംരക്ഷണത്തോടെയാണ് ബസ് നിരത്തിലിറങ്ങിയത് എന്ന് ബസ് ഉടമ പറഞ്ഞു. പുലർച്ചെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും.

Also read:‘തൂത്തുവാരി’ കണ്ണൂർ സ്‌ക്വാഡ്; ഒടിടിയിലെത്തിയിട്ടും ജനം ഇടിച്ചുകയറി തീയറ്ററുകൾ

കഴിഞ്ഞ ഒക്ടോബര്‍ 16-ാം തീയതിയാണ് നിയമ ലംഘനം ചൂണ്ടിക്കാട്ടി പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel