തൊഴിലാളിയെ ഞെരിച്ചുകൊന്ന് റോബോട്ട്; അന്വേഷണം ആരംഭിച്ചു

ദക്ഷിണ കൊറിയയില്‍ പച്ചക്കറി പാക്കേജിംഗ് പ്ലാന്റില്‍, യന്ത്ര പരിശോധയ്‌ക്കെത്തിയ തൊഴിലാളിയെ റോബോട്ട് ഞെരിച്ചു കൊന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രി തെക്കന്‍ ഗ്യോംഗ്‌സാംഗ് പ്രവിശ്യയിലെ കാര്‍ഷികോത്പന്ന വിതരണ കേന്ദ്രത്തിലാണ് സംഭവം. റോബോട്ടിക്ക് കൈകള്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ അമര്‍ത്തിര്‍ത്തിപ്പിടിച്ചതിനെ തുടര്‍ന്ന് തലയ്ക്കും നെഞ്ചിനും പരിക്കേറ്റാണ് തൊഴിലാളി മരിച്ചത്. ഇദ്ദേഹത്തിന്റെ പേരു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ALSO READ: കലാഭവൻ ഹനീഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

യന്ത്രം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പാക്കിംഗ് പ്ലാന്റിലെത്തിയതായിരുന്നു ഇയാള്‍. ഇന്‍ഡസ്ട്രിയല്‍ റോബോര്‍ട്ടുകള്‍ സ്ഥാപിക്കുന്ന കമ്പനിയിലെ തൊഴിലാളിയാണിയാള്‍. ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മുളകും മറ്റ് പച്ചക്കറികളും പാക്ക് ചെയ്യുന്ന സ്ഥാപനത്തില്‍ ചരക്കു നീക്കത്തിന് ഉപയോഗിക്കുന്ന റോബോട്ടാണിത്.

ALSO READ:കിവികള്‍ ജയം; സെമി പ്രതീക്ഷ നിലനിര്‍ത്തി

പെട്ടികളെടുത്ത് പലകകളില്‍ വയ്ക്കാനായി ഉപയോഗിക്കുന്ന ഈ റോബോട്ട് കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്നതല്ല. ഇത്തരം റോബോട്ടുകള്‍ ദക്ഷിണകൊറിയയിലെ കാര്‍ഷിക രംഗത്ത് സജീവമായി ഉപയോഗിക്കുന്നതാണ്. ഇതിന് സാങ്കേതിക തകരാരുകളോ സുരക്ഷാ പ്രശ്‌നങ്ങളോ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News