പാരിസ് ഫാഷന്‍ വീക്ക്; റാംപില്‍ താരമായി റോബോട്ട്; വീഡിയോ

ഇത്തവണ ചരിത്രം കുറിച്ചിരിക്കുകയാണ് പാരിസ് ഫാഷന്‍ വീക്ക്. റാംപില്‍ റോബോട്ടും ഉണ്ടായിരുന്നവെന്നാണ് ഇത്തവണത്തെ പ്രത്യേകത.
റാംപിലൂടെ നടന്ന് വരുന്ന മാഗി മോറ എന്ന മോഡലിന്റെ മാറില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന കുഞ്ഞ് റോബോ കാഴ്ചക്കാരില്‍ കൗതുകം നിറച്ചു.

പ്രമുഖ ഇറ്റാലിയന്‍ ബ്രാന്‍ഡായ ഷാപറെലിയുടെ കലക്ഷനുകളുടെ ഭാഗമായി ചീഫ് ഡിസൈനര്‍ ഡാനിയേല്‍ റോസ്‌ബെറി ഒരുക്കിയ ടെക് വസ്ത്രശേഖരമാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നത്.

പഴയ ബ്ലാക്ക്‌ബെറി ഫ്‌ലിപ്‌ഫോണുകളും ടെക് ചിപ്പുകളും വയറുകളും മദര്‍ബോഡും സിഡിയുമെല്ലാം ഉള്‍പ്പെടുത്തിയാണ് കുഞ്ഞന്‍ റോബോട്ടിനെ ഒരുക്കിയത്. 2007നു മുന്‍പുള്ള സാങ്കേതിക ഉല്‍പന്നങ്ങളുടെ ഭാഗങ്ങളും സരോസ്‌കി ക്രിസ്റ്റലുകളും ചേരുന്ന വസ്ത്രങ്ങളാണ് ഫാഷന്‍ റാംപിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys