ഇടുക്കിയില്‍ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് അപകടം: ഒരു മരണം

ഇടുക്കി കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണു. കമ്പംമെട്ട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.പാഞ്ചാലിമാട് ടൂറിസ്റ്റ് കേന്ദ്രത്തില്‍നിന്ന് മടങ്ങി വരുന്നതിനിടെ ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

കമ്പംമേട്ട് പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ബിബിനും പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യ അനുഷ്‌കയും കുടുംബസമേതം പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രത്തില്‍നിന്ന് പുറപ്പെട്ടതായിരുന്നു. എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം ഇവരുടെ കൂടെയുണ്ടായിരുന്നു. ഇവരുടെ വീട്ടിലെ ജോലിക്കാരിയാണ് മരിച്ച സോമിനി. മണ്ണിടിച്ചിലിൽ ഇവർ ഇരുന്ന ഭാഗത്താണ് കൂടുതല്‍ ആഘാതമുണ്ടായത്.

ALSO READ: മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ 24 ന് എത്തും

വളഞ്ഞങ്ങാനത്ത് എത്തിയപ്പോൾ കാര്‍ നിര്‍ത്തി യാത്രക്കാരില്‍ ചിലര്‍ പുറത്തിറങ്ങിയിരുന്നു. സോമിനി വാഹനത്തിനുള്ളില്‍ത്തന്നെ ഇരുന്നു. ഈ സമയത്താണ് കാറിനു മുകളിൽ മണ്ണിടിഞ്ഞു വീണത്. കാറില്‍ത്തന്നെയുണ്ടായിരുന്ന ബിബിനും അനുഷ്‌കയും മറ്റു മൂന്നുപേരും നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ കുറെ മണിക്കൂറായി പ്രദേശത്ത് മഴയുണ്ടായിരുന്നു. ഇതാണ് മണ്ണിടിച്ചിലിനു കാരണമായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പീരുമേട്ടില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ALSO READ: 24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികള്‍, സംഭവം മഹാരാഷ്ട്ര ഛത്രപതി ശിവജി ആശുപത്രിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News