ആരാധകരുടെ കണ്ണീരൊപ്പാൻ ജിടിഎ 6 ന്‍റെ രണ്ടാമത്തെ ട്രെയ്‌ലർ ഇറക്കിവിട്ട് റോക്ക്സ്റ്റാർ ഗെയിംസ്

GTA 6 trailer

13 വർഷമായി കാത്തിരിക്കുന്ന ആരാധകർക്ക് കിട്ടിയ തിരിച്ചടിയായിരുന്നു ഗ്രാൻഡ് തെഫ്റ്റ് ആട്ടോ 6 റിലീസ് വീണ്ടും നീട്ടി വച്ചെന്ന വാർത്ത. എന്നാൽ വിഷമിച്ചിരുന്ന ആരാധകർക്ക് സർപ്രൈസ് ഗിഫ്റ്റ് ആയി ഗെയിമിന്‍റെ രണ്ടാമത്തെ ട്രെയ്‌ലർ നിർമാതാക്കളായ റോക്ക്സ്റ്റാർ ഗെയിംസ് പുറത്തിറക്കി. മൂന്ന് മിനിറ്റോളം ദൈർഖ്യമുള്ള ട്രെയ്‌ലർ ഒരു ദിവസം കൊണ്ട് കണ്ടത് 85 മില്യൺ പേരാണ്. ഒരു വർഷം മുമ്പ് ആദ്യത്തെ ട്രെയ്‌ലർ ഇറക്കിയപ്പോൾ ഒരു ദിവസം കൊണ്ട് 93 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ ഏറ്റവും കൂടുതൽ പേര് കണ്ട ട്രെയ്‌ലർ ആയി റെക്കോർഡ് ഇട്ടിരുന്നു.

ദിവസങ്ങൾക്ക് മുമ്പായിരുന്നു ഈ വർഷം ഇറങ്ങും എന്ന് കമ്പനി പറഞ്ഞിരുന്ന ‘എക്കാലത്തെയും ആളുകൾ കാത്തിരിക്കുന്ന’ ഗെയിം എന്ന് അറിയപ്പെടുന്ന ഗ്രാൻഡ് തെഫ്റ്റ് ആട്ടോ 6 ഒരു വർഷം വൈകും എന്ന് റോക്‌സ്‌റ്റാർ ഗെയിംസ് അറിയിപ്പ് പുറത്ത് വിട്ടത്.

ALSO READ; കുഞ്ഞൻ ശരീരം, വമ്പൻ ബാറ്ററി, പ്രോ ലെവൽ കാമറ; എക്സ് 200 സീരീസിൽ കോംപാക്ട് ഫ്ലാഗ്ഷിപ്പുമായി വിവോ

ആദ്യത്തെ ട്രെയിലറിൽ ദൃശ്യങ്ങൾക്കായിരുന്നു പ്രാധാന്യമെങ്കിൽ ഇപ്പോഴിറങ്ങിയ ട്രെയിലറിൽ കഥ, കഥാപാത്രങ്ങൾ എന്നീ ഘടകങ്ങളിലെക്കാണ് കളിക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. എന്നാൽ ദൃശ്യമികവിന് ഒട്ടും കുറവും വന്നിട്ടില്ല. കാടുകൾ, മരുഭൂമി അടക്കം പല തരത്തിലുള്ള പ്രത്യേകതകൾ ഉള്ള ഭൂപ്രദേശങ്ങൾ ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഉള്ള ജിടിഎ 5 മാപ്പിന്‍റെ ഇരട്ടി വലുപ്പമാണ് പുതിയ ഗെയിമിനുള്ളത്.

ജിടിഎ 6 ൽ രണ്ട് പ്രധാന കഥാപത്രങ്ങളാണ് ഉള്ളത്; ലൂസിയയും ജേസണും. ഇവർ ഒരു ചെറിയ മോഷണം പ്ലാൻ ചെയ്യുകയും എന്നാൽ കാര്യങ്ങൾ തകിടം മറിയുകയും, കൊടുംക്രിമിനലുകളും അ‍ഴിമതിക്കാരായ പൊലീസും ഉൾപ്പെടുന്ന തലത്തിലേക്ക് കളി മാറുകയും ചെയ്യുന്നിടത്തു നിന്നാണ് പ്രധാനമായും ഗെയിം തുടങ്ങുക.

ലോകത്ത് ഇതേ വരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവേറിയ ഗെയിം എന്ന റെക്കോഡുമായിട്ടാണ് ജിടിഎ 6 ഇറങ്ങുന്നത്. 1.7 ലക്ഷം കോടി രൂപയാണ് ഇത് നിർമ്മിക്കാനെടുത്ത ചെലവായി കണക്കാക്കപ്പെടുന്നത്. എന്നാൽ എത്ര വില കൊടുത്തും സ്വന്തമാക്കാനായി ആളുകൾ കാത്തിരിക്കുന്നു എന്നതിനാൽ, ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്ന ഗെയിം എന്ന റെക്കോഡും ഇറങ്ങുമ്പോൾ ജിടിഎ 6 തകർത്തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News