പ്രായം ഒരു നമ്പര്‍ മാത്രം; ചരിത്ര നേട്ടം കീഴടക്കി ബൊപ്പണ്ണ

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണ. ശനിയാഴ്ച നടന്ന പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സൈമണ്‍ ബൊലെലി ആന്ദ്രേ വാവസ്സോരി സഖ്യത്തെ പരാജയപ്പെടുത്തിയാണ് 43-ാം വയസില്‍ കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ALSO READ ;“മണിപ്പൂരിന് സമാനമായത് ഇനി എവിടെ വേണമെങ്കിലും സംഭവിക്കാം”: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകര്‍

ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരം കൂടിയാണ് രോഹന്‍ ബൊപ്പണ്ണ. രണ്ടു സെറ്റിലും കനത്ത പോരാട്ടമാണ് ഇറ്റാലിയന്‍ സഖ്യത്തില്‍ നിന്ന് രോഹന്‍ ബൊപ്പണ്ണ മാത്യു എബ്ഡന്‍ സഖ്യത്തിന് നേരിട്ടത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ ബൊപ്പണ്ണ എബ്ഡന്‍ സഖ്യം സ്വന്തമാക്കി. രണ്ടാം സെറ്റും കടുത്ത പോരാട്ടത്തിനൊടുവിലാണ് അവസാനിപ്പിച്ചത്.

ALSO READ ;അധ്യാപകന്റെ കൈ വെട്ടിയ കേസ്: സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരുടെ വിവരം എൻഐഎയ്ക്ക് ലഭിച്ചതായി സൂചന

ഈ വിജയത്തിന്റെ സന്തോഷം എബ്ഡന്‍ പങ്കുവെക്കുകയും ചെയ്തു. പ്രായം ശരിക്കും ഒരു സഖ്യമാത്രമാണ്.ബൊപ്പണ്ണയ്ക്കുവേണ്ടിയാണ് ഈ കിരീടം നേടിയത്.അദ്ദേഹം ഹ്യദയം കൊണ്ട് വളരെ ചെറുപ്പമാണ്.അദ്ദേഹം മികച്ചൊരു പോരാളിയാണെന്ന് എബ്ഡന്‍ പറഞ്ഞു.

ALSO READ ;സമ്മർദ്ദം കുറയ്‌ക്കാൻ ഇവ കഴിച്ച് നോക്കൂ… വ്യത്യാസം അനുഭവിച്ചറിയൂ

2017ലെ ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിലാണ് രോഹന്‍ ബൊപ്പണ്ണ ആദ്യ ഗ്രാന്‍ഡ് സ്ലാം നേടുന്നത്. മിക്‌സഡ് ഡബിള്‍സില്‍ കനേഡിയന്‍ പങ്കാളി ഗബ്രിയേല ഡബ്രോവ്‌സ്‌കിയുമായിച്ചേര്‍ന്നാണ് രോഹന്റെ ആദ്യ വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News