കരിയറിന്റെ അവസാനമാണ് അതെന്ന് കരുതി; തന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സുപ്രിയക്ക് നൽകി ബൊപ്പണ്ണ

തന്റെ 43-ാം വയസ്സില്‍ ഓസട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കിയ ടെന്നീസ് താരമാണ് രോഹൻ ബൊപ്പണ്ണ. ബൊപ്പണ്ണയുടെ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് കിരീടം കൂടിയാണിത്. തന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ബൊപ്പണ്ണ നല്‍കിയത് ഭാര്യ സുപ്രിയ അണ്ണയ്യയ്ക്കാണ്.

ALSO READ: ഗവര്‍ണര്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം: കെ കെ ശൈലജ

‘എനിക്ക് എല്ലാവിധ പിന്തുണയും സ്‌നേഹവും നല്‍കിയതിന് ഭാര്യ സുപ്രിയക്കും മകള്‍ ത്രിദ്ദക്കും നന്ദി എന്നാണ് ബൊപ്പണ്ണ പറഞ്ഞത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ സുപ്രിയയ്ക്ക് ഒരു വീഡിയോ മെസ്സേജ് അയച്ചിരുന്നു. ഞാന്‍ ടെന്നീസില്‍ നിന്ന് വിരമിക്കുകയാണെന്ന് പറഞ്ഞ് അയച്ചതായിരുന്നു ആ മെസ്സേജ്. ഞാന്‍ ഒരു മത്സരവും ആ സമയത്ത് വിജയിക്കാറില്ലായിരുന്നു. അഞ്ച് മാസത്തിനിടയ്ക്ക് ഒരൊറ്റ വിജയം പോലുമുണ്ടായിട്ടില്ല. എന്റെ കരിയറിന്റെ അവസാനമാണ് അതെന്ന് ഞാന്‍ കരുതി. നിരാശയുടെ മാത്രം കാലമായിരുന്നു അത്. എന്റെയുള്ളിലെ സ്ഥിരോത്സാഹം എന്നെ മുന്നോട്ടുനയിച്ചു. എന്റെ ജീവിതപങ്കാളി എനിക്ക് പ്രചോദനം നല്‍കി. കുറേ കാര്യങ്ങളും ചിന്തകളും മാറ്റി.’ എന്നാണ് ബൊപ്പണ്ണ പറഞ്ഞത്.

മുൻപ് ഒരു അഭിമുഖത്തിലും സുപ്രിയയുടെ പങ്ക് ബൊപ്പണ്ണ എടുത്തുപറഞ്ഞിട്ടുണ്ട്. പരിമിതികള്‍ അവസരങ്ങളാക്കി മാറ്റുമ്പോള്‍ എല്ലാ കാര്യങ്ങളും മാറുന്നുവെന്ന് ഒരിക്കല്‍ ഭാര്യ തന്നോട് പറഞ്ഞുവെന്നും 25-ാം വയസില്‍ ഇത് സംഭവിക്കണം, 30-ാം വയസില്‍ ഇത് സംഭവിക്കണം, 40-ാം വയസില്‍ ഇത് സംഭവിക്കണം എന്നെല്ലാം ഞങ്ങള്‍ പറയാറുണ്ടായിരുന്നു എന്നും ബൊപ്പണ്ണ വെളിപ്പെടുത്തിയിരുന്നു. സ്‌പോര്‍ട്‌സ് ആയാലും ജീവിതമായാലും, വിവാഹമായാലും കുട്ടികളായാലും, എന്തുമാകട്ടെ നമ്മളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ അവസരങ്ങളുണ്ടാക്കിയെടുക്കുമ്പോള്‍ പരിമിതികളെല്ലാം ഇല്ലാതാകും’ എന്നാണ് ബൊപ്പണ്ണ വ്യക്തമാക്കിയത്.

ALSO READ: മലർത്തിയടിച്ച് മലൈക്കോട്ടൈ വാലിബൻ; ആദ്യദിനം റെക്കോർഡ് കളക്ഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here