‘ഹിറ്റടിച്ച് ഹിറ്റ്മാന്‍’; രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമായി രോഹിത്

ഏറ്റവും കൂടുതല്‍ റണ്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ പുരുഷ താരമായി നായകന്‍ രോഹിത് ശര്‍മ്മ. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് രോഹിത് കയ്യടിക്കിയത്. 18,433 ആയിരിന്നു സൗരവ് ഗാംഗുലി സ്‌കോര്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ പുരുഷ താരം. 664 മത്സരങ്ങളില്‍ 34,357 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. വിരാട് കൊഹ്ലിയാണ് രണ്ടാം സ്ഥാനത്ത് 522 കളിയില്‍ നിന്നാണ് 26,733 റണ്‍സാണ് കൊഹ്ലിയുടെ നേട്ടം. മൂന്നാം സ്ഥാനത്തുള്ള രാഹുല്‍ ദ്രാവിഡിന് 504 കളികളില്‍ നിന്നും 24,064 റണ്‍സാണ് സമ്പാദ്യം. 468 കളികളില്‍ 18,445 റണ്‍സുമായാണ് രോഹിത് ശര്‍മ്മ നാലാം സ്ഥാനത്തെത്തിയത്.

Also Read: ഭരണഘടന മൂല്യങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ട കാലമാണിത് : മന്ത്രി മുഹമ്മദ് റിയാസ്

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ രണ്ടാംദിനം ഇറങ്ങും. ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ഇന്ത്യ ബാറ്റിംഗ് തുടരും. ഇംഗ്ലണ്ടിനെക്കാള്‍ 127 റണ്‍സ് പിന്നിലാണ് ഇന്ത്യയിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here