ചുംബനം ആവശ്യപ്പെട്ട് ആരാധകന്‍; തള്ളിമാറ്റി ബസില്‍ കയറി രക്ഷപ്പെട്ട് രോഹിത് ശര്‍മ; വീഡിയോ

ചുംബനം ആവശ്യപ്പെട്ട ആരാധകനെ തള്ളിമാറ്റി ബസില്‍ കയറി രക്ഷപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആരാധകരുടെ നടുവില്‍കൂടെ നടന്നുപോകുകയായിരുന്ന രോഹിത് ശര്‍മയോട് ഒരാള്‍ കവിളില്‍ ചുംബനം ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എവിടെനിന്നാണ് ആരാധകര്‍ രോഹിതിനെ വളഞ്ഞതെന്നു വ്യക്തമല്ല. ആദ്യമൊന്നു പകച്ച രോഹിത് ഇയാളെ തള്ളിനീക്കിയ ശേഷം ബസില്‍ കയറിരക്ഷപ്പെടുകയായിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി മുംബൈ ഇന്ത്യന്‍സ് ടീം ക്യാംപിലാണ് രോഹിത് ശര്‍മയുള്ളത്. ടീം ബസില്‍ താരങ്ങള്‍ പുറത്തേക്കു പോയപ്പോഴാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News