അദ്ദേഹത്തിന് വേണ്ടി കൂടി ഈ ലോകകപ്പ് നേടണം; ദ്രാവിഡിനെ പുകഴ്ത്തി രോഹിത് ശര്‍മ

ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ പുകഴ്ത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ”ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി വലിയ സംഭാവന നടത്തിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് വേണ്ടി കൂടി ഈ ലോകകപ്പ് നേടണം. അദ്ദേഹവും അത് ആഗ്രഹിക്കുന്നു എന്നാണ് രോഹിത് ശർമ്മ പറഞ്ഞത്.

ALSO READ: അപകടത്തിൽപ്പെട്ട ശബരിമല തീർത്ഥാടകവാഹനത്തിലെ ഡ്രൈവറുടെ പണം അപഹരിച്ചയാൾ അറസ്റ്റിൽ

അദ്ദേഹം കളിച്ചിരുന്ന കാലത്തെ ക്രിക്കറ്റല്ല ഇപ്പോള്‍. രണ്ട് കാലഘട്ടവും ശരിക്കും വ്യത്യസ്തമാണ്. ഞങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ശൈലി, രീതി അതെല്ലാം അദ്ദേഹം അംഗീകരിക്കുന്നു.” എന്നും രോഹിത് വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പിനിടെ, സെമി ഫൈനല്‍ വരെ ടീം ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. ടീം പരാജയപ്പെട്ടപ്പോള്‍ എല്ലാവരും പ്രയാസപ്പെട്ടു. ആ സമയത്ത് രാഹുൽ ദ്രാവിഡ് കളിക്കാര്‍ക്കൊപ്പം തന്നെ നിന്നു.എന്നും രോഹിത് കൂട്ടിച്ചേർത്തു.

ALSO READ: ഓപ്പറേഷൻ ജാവയിലെ വേഷം അവസാന നിമിഷം കട്ട്‌ ചെയ്ത് പോയി, കടം വെച്ച് പോയ നടൻ; വിനോദ് തോമസിനെ ഓർമിച്ച് തരുൺ മൂർത്തി

ലോകകപ്പില്‍ കളിച്ച മത്സരങ്ങളിലൊന്നും തോല്‍ക്കാതെയാണ് ടീം ഫൈനലിലെത്തിയത്. മൂന്നാം ഏകദിന ലോകകപ്പ് തേടിയാണ് ഇന്ത്യ നാളെ ഓസ്‌ട്രേലിയക്കെതിരെ മത്സരത്തിനിറങ്ങുന്നത്.അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News