
തന്റെ പോരാട്ട വീര്യം അവസാനിച്ചിട്ടില്ല എന്ന് ഡീപ് സ്ക്വയർ ലെഗിലേക്ക് സിക്സർ പറത്തി രോഹിത് ശർമ ബരാബതി സ്റ്റേഡിയത്തിൽ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോൾ ആരാധകർക്ക് അറിയാമായിരുന്നു തങ്ങളുടെ ഹിറ്റ്മാൻ ഒരു ബാറ്റിങ് വിരുന്നാണ് തങ്ങൾക്ക് നൽകാൻ പോകുന്നത് എന്ന്.
90 പന്തിൽ 12 ഫോറുകളും ഏഴ് സിക്സറുകളും ഉൾപ്പെടെ 119 റൺസ് നേടിയ രോഹിതിന്റെ ഇന്നിങ്സിന്റെ ബലത്തിൽ കളി ജയിച്ച ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തു.
മത്സരത്തിനു ശേഷം രോഹിത്തിന്റെ ഭാര്യ റിതിക സജ്ദെ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമ്മ തന്റെ കരിയറിലെ 32-ാമത്തെ സെഞ്ച്വറിയാണ് കട്ടക്കിൽ സ്വന്തമാക്കിയത്. 30 വയസിനുശേഷം ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരം എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് ഇന്ത്യൻ ക്യാപ്റ്റൻ തകർത്തു. 30 വയസ്സ് തികഞ്ഞതിന് ശേഷം സച്ചിൻ 35 സെഞ്ച്വറികൾ നേടിയപ്പോൾ, 36-ാമത്തെ അന്താരാഷ്ട്ര സെഞ്ച്വറിയാണ് കട്ടക്കിൽ രോഹിത് സ്വന്തമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here