നാണക്കേടിൻ്റെ ഇരട്ട റെക്കോർഡുമായി രോഹിത് ശർമ

ഐപിഎല്ലിൽ നാണക്കേടിന്റെ രണ്ട് റെക്കോർഡുകള്‍ കൂടി സ്വന്തം പേരിൽ എഴുതിച്ചേർത്ത് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. ഐപിഎല്ലിൽ ഏറ്റവുമധികം തവണ പൂജ്യം റൺസിന് പുറത്തായ ക്യാപ്റ്റൻ എന്ന റെക്കോർഡാണ് ചെന്നൈക്കെതിരായ മത്സരത്തിൽ ഇക്കുറി സ്വന്തമാക്കിയത്. പതിനൊന്നാം തവണയാണ് ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് പൂജ്യത്തിന് പുറത്തായത്. 10 തവണ പൂജ്യത്തിന് പുറത്തായ ഗൗതം ഗംഭീറിൻ്റെ റെക്കോർഡാണ് രോഹിത് മറികടന്നത്.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ താരം എന്ന റെക്കോർഡും രോഹിത് ശർമ്മക്കാണ്. പതിനാറ് തവണയാണ് താരം ഐപി.
എല്ലിൽ പൂജ്യത്തിന് പുറത്താവുന്നത്.സുനിൽ നരെയ്ൻ, മൻദീപ് സിംഗ്, ദിനേശ് കാർത്തിക് എന്നിവരാണ് തൊട്ട് പിന്നിൽ .ഇവരെല്ലാം 15 തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

മൂന്ന് പന്തുകള്‍ നേരിട്ട രോഹിതിനെ ദീപക്ക് ചാഹറാണ് പുറത്താക്കിയത്. 2. 5 ഓവറിൽ സ്കോർ 14 ൽ നിൽക്കെ രോഹിത്തിനെ ചാഹർ രവീന്ദ്ര ജഡേജയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here