രോഹിത് ഇനി ചെന്നൈയുടെ ക്യാപ്റ്റനോ; മൈക്കല്‍ വോണ്‍ പറയുന്നു

ഐപിഎല്‍ കണ്ട എക്കാലത്തെയും മികച്ച രണ്ടു ക്യാപ്റ്റന്മാരാണ് ഇത്തവണ സ്ഥാനത്തു നിന്ന് മാറിയത്. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോണിയുമാണ് നായകസ്ഥാനം ഒഴിഞ്ഞത്. ഹാര്‍ദിക് പാണ്ഡ്യയെയാണ് രോഹിതിന് പകരം നായകനായി മുംബൈ ടീമിലെത്തിച്ചത്. രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയത് വ്യാപക വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്.

Also Read: മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത പി വി ആര്‍ ഗ്രൂപ്പിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ല: മന്ത്രി സജി ചെറിയാന്‍

5 തവണ കിരീടം നേടിയ ടീം ആദ്യ മൂന്നു മത്സരങ്ങളിലും പരാജയപ്പെടുകയും ചെയ്തിരുന്നു. ശേഷം കളിച്ച രണ്ടു മത്സരങ്ങള്‍ വിജയിച്ചെങ്കിലും ഹാര്‍ദിക്കിനെ വലിയരീതിയിലാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഹോം ഗ്രാണ്ടില്‍ ഉള്‍പ്പെടെ താരത്തിനെതിരെ ആരാധകര്‍ ആക്രോശിച്ചിരുന്നു.
അടുത്ത സീസണില്‍ രോഹിത് മുംബൈ വിടുമെന്നുള്ള ചര്‍ച്ചകളും നിലവിലെ സാഹചര്യത്തില്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാകും രോഹിതിന്റെ മാറ്റമെന്നും അഭ്യൂഹമുണ്ട്.

രോഹിത് ചെന്നൈയിലേക്ക് പോയാല്‍ അതിശയിക്കാനില്ലെന്ന് പറഞ്ഞ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. അടുത്ത വര്‍ഷം രോഹിതിന്റെ സ്ഥാനം ചെന്നൈയില്‍ കാണുന്നുവെന്നും വോണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here