രോഹിത് വെമുല ദളിത് വിഭാഗത്തില്‍നിന്നുള്ള ആളല്ലെന്നെ റിപ്പോര്‍ട്ട്; പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്. രോഹിത് ദളിത് വിഭാഗത്തില്‍നിന്നുള്ള ആളല്ലെന്നും യഥാര്‍ഥ ജാതി പുറത്തറിയുമോ എന്ന ഭയമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതിനെതിരെ രോഹിത്തിന്റെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ്.

ALSO READ:  ദില്ലി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു

രോഹിത് ദളിത് വിഭാഗത്തില്‍നിന്നുള്ള ആളല്ലെന്നും യഥാര്‍ഥ ജാതി പുറത്തറിയുമോ എന്ന ഭയമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പോലീസ് സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതിനെതിരെ രോഹിത്തിന്റെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവി കേസ് പുനഃരന്വേഷിക്കാന്‍ ഉത്തരവിട്ടത്.

കേസിന്റെ അന്തിമ റിപ്പോര്‍ട്ട് 2018ല്‍ തയ്യാറാക്കിയതാണെന്നാണ് ക്ലോഷര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി രവി ഗുപ്തയുടെ പ്രതികരണം. ഇതാണ് 2024 മാര്‍ച്ച് 21ന് കോടതിയില്‍ ഔദ്യോഗികമായി സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്ന് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ഡിജിപി അറിയിച്ചു..വെള്ളിയാഴ്ച തെലങ്കാന പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചയായിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിവേചനം നേരിട്ടതിലെത്തുടര്‍ന്നാണ് രോഹിത് വെമുല ജീവനൊടുക്കിയത്. എന്നാല്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജാതിവിവേചന ആരോപണം പാടെ തള്ളുക മാത്രമല്ല ആരോപണവിധേയരെ വെള്ളപൂശുകയായിരുന്നു.

ALSO READ: ‘മുഴുവന്‍ അധ്യാപകർക്കും എഐ പരിശീലനം നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും’; മന്ത്രി വി ശിവന്‍കുട്ടി

പൊലീസ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും വലിയ വിമര്‍ശനമുയര്‍ന്നിരുന്നു..ആത്മഹത്യാ പ്രേരണക്കുറ്റവും എസ്‌സി, എസ്ടി നിയമപ്രകാരവും 2016ലാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി അപ്പ റാവു, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങി നിരവധി പേര്‍ ആരോപണവിധേയരായിരുന്നു. എന്നാല്‍ രോഹിത്തിന്റെ ആത്മഹത്യയില്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സംഭവങ്ങള്‍ക്കോ പങ്കുള്ളതായി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാവരെയും ഒഴിവാക്കി പൊലീസ് ക്ലോഷര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News