ഉത്തരമില്ലേ മിനിസ്റ്ററേ ? താൽക്കാലിക വിസിമാരുടെ പട്ടിക സർക്കാർ നൽകാതിരുന്നത് സംബന്ധിച്ച ചോദ്യത്തിൽ പ്രതികരിക്കാതെ മന്ത്രി റോജി എം ജോൺ

Kerala Govt Likely to Drop Free Education Scheme for College Students

എം ജി സർവകലാശാലയിലെ വി സി നിയമനത്തിൽ താൽക്കാലിക വിസിമാരുടെ പട്ടിക സർക്കാർ നൽകാതിരുന്നത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. സെനറ്റ് യോഗം മാറ്റിവെച്ചത് സംബന്ധിച്ച ചോദ്യത്തിനും പ്രതികരണമില്ല. എസ്എഫ്ഐയുടെ ആരോപണങ്ങൾക്ക് താൻ മറുപടി പറയേണ്ടതില്ലെന്നും അതിന് കെഎസ്‌യു മറുപടി പറയുമെന്നും റോജി എം ജോൺ പറഞ്ഞു.

വി.സിമാർ നിഷ്പക്ഷതയുടെ പ്രതീകമാണ്. വി.സിമാർ രാഷ്ട്രീയ സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. അംഗീകരിക്കാൻ ആവാത്ത കാര്യമാണ് വിസിമാർ ചെയ്തത്. പൊതുസമൂഹത്തോട് മാപ്പ് പറയണം. തെറ്റുകൾ തിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്. സർക്കാരിന് വിസിമാർക്കെതിരെ നേരിട്ട് നടപടിയെടുക്കാനുള്ള നിയമമില്ല. മറ്റ് നടപടികളെ കുറിച്ച് ആലോചിക്കും എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വി.സി മാരെ ഉപദേശിക്കും മുമ്പ് മുഖ്യമന്ത്രി പിഎം ശ്രീ നിലപാട് വ്യക്തമാക്കണം: ബിനോയ് വിശ്വം

പാര്യത്ത് കാവിൽ സമവായം ഉണ്ടാക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും ഭൂവുടമകളും സമരസമിതിയും സർക്കാരും തമ്മിൽ നാളെ കരാർ ഒപ്പിടുമെന്നും മറ്റന്നാൾ കോടതിയിൽ സമർപ്പിക്കും എന്നും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News