വിരമിക്കല്‍ സല്‍ക്കാരങ്ങള്‍ ഒഴിവാക്കി; തുക ശിശുക്ഷേമ സമിതിക്ക് നല്‍കി മാതൃകയായി ക്രിസ്റ്റിരാജ്

വിരമിക്കലുമായി ബന്ധപ്പെട്ട അനുബന്ധ സല്‍ക്കാരങ്ങള്‍ ഒഴിവാക്കി ആ തുക ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കായി കൈമാറി ക്രിസ്റ്റിരാജ്. നെയ്യാറ്റിന്‍കര ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ചുമതല വഹിക്കുന്ന ക്രിസ്റ്റിരാജ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം കൂടിയാണ്.

മുമ്പ് വിദ്യാര്‍ത്ഥി രാഷ്ടീയത്തിലെ സജീവ സാന്നിധ്യമായിരുന്ന ക്രിസ്റ്റിരാജ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു, എംഎല്‍എ വി ജോയ് എന്നിവരോടൊപ്പമെത്തിയാണ് തുക കൈമാറിയത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ സാന്നിധ്യത്തില്‍ മന്ത്രിയ്ക്ക് ചെക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News