ദേശീയ പാത വികസനം ഒരു ദിവസം കൊണ്ടുണ്ടായതല്ല; കേരളത്തിന്റെ വികസനത്തിൽ എൽഡിഎഫിനല്ലാതെ മറ്റാർക്കുണ്ട് സ്ഥാനം

nh 66 + ldf + inauguration

സംസ്ഥാന ദേശീയപാത വികസനത്തിന്റെ തേരിലേറി മുന്നേറുമ്പോൾ ഭൂമി ഏറ്റെടുക്കലിന് വേണ്ടി മാത്രമായി സംസ്ഥാന സർക്കാർ ചിലവഴിച്ചത് 5580 കോടി രൂപയായിരുന്നു. ഇന്ന് ഈ കാണുന്ന വികസങ്ങൾ ഒറ്റ ദിവസം കൊണ്ടുണ്ടായതല്ല. ഒരു പക്ഷേ ദേശീയപാത വികസനത്തിനായി കേന്ദ്രത്തിന് അങ്ങോട്ട് ഫണ്ട് നൽകുന്ന രാജ്യത്തെ ആ​ദ്യത്തെ സംസ്ഥാനം പോലും കേരളമാണ്.

ഈ കടമ്പകളൊക്കെ കടന്ന് പാത പൂർത്തിയാകുമ്പോൾ പാത വികസനത്തിന് മുന്നിൽ നിന്ന സംസ്ഥാന സർക്കാരിനെയും വകുപ്പ് മന്ത്രിയെയും പൂർണമായും തള്ളുന്ന രീതിയാണ് കേന്ദ്രം നടപ്പിലാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ ഫണ്ട് ചിലവാക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം എന്നതിലും സംശയമില്ല. മുൻ സർക്കാർ വേണ്ടെന്ന വച്ച പദ്ധതിയാണ് എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് പാതവികസനത്തിന് മുന്നിട്ടിറങ്ങിയത്. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രം ചെയ്യണം എന്നിരിക്കെയാണ് സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്നും 5600 കോടി വായ്പയെടുത്ത് നൽകിയത്.

Also read : പി ആർ ഡി പരസ്യം; പ്രതിപക്ഷത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

എന്നാൽ ഇതേ ദേശീയ പാതയുടെ പ്രവർത്തനം പൂർത്തിയായി കഴിഞ്ഞാൽ ഇതിന്റെ ടോൾ പിരിവ് നടത്തുന്നത് കേന്ദ്രമാണ്. ഈ മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ നിന്ന് മാത്രം കേന്ദ്രം പിരിച്ചെടുത്തത് 11, 600 കോടിയിലധികം രൂപയാണ്. അതായത് പാത നിർമ്മാണത്തിനും പണി പൂർത്തീകരണത്തിനും സംസ്ഥാന സർക്കാർ വേണം എന്നാൽ നിർമ്മാണം പൂർത്തിയായാൽ ഉദ്ഘാടനത്തിന് കേന്ദത്തിൽ നിന്നും ആൾ വരും, സംസ്ഥാനത്തെ അറിയിക്കാതെ ഉദ്ഘാടനവും നടത്തും, എന്നിട്ട് ടോൽ പിരിവും നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News