വിമാന ഇടപാടിലെ അ‍ഴിമതി, റോൾസ് റോയ്സ് കമ്പനിയുടെ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍

അഡ്വാൻസ്‌ഡ് ജെറ്റ് ട്രെയിനർ (115–എജെടി ഹോക്ക്) വിമാന ഇടപാട് അ‍ഴിമതിക്കേസില്‍ ബ്രിട്ടിഷ് കമ്പനിയായ റോൾസ് റോയ്സും കമ്പനിയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍. വിമാന ഇടപാടില്‍ ഇടനിലക്കാർ വഴി വൻകോഴ നൽകിയെന്ന ആരോപണത്തിലാണ് സിബിഐ കേസെടുത്തത്.

2003–2012 കാലത്ത് നടന്ന വിമാന ഇടപാടിനെപ്പറ്റി 6 വർഷമായി സിബിഐ അന്വേഷണം നടത്തിവരികയായിരുന്നു. ഇടപാടു നടന്ന കാലത്തെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതരും ഇടനിലക്കാരും കേസിൽപ്പെടും.

റോൾസ് റോയ്സ്, കമ്പനിയുടെ ഇന്ത്യയിലെ ഡയറക്ടർ ടിം ജോൺസ്, ആയുധ ഇടപാടുകാരായ സുധീർ ചൗധരി, ഭാനു ചൗധരി, ബ്രിട്ടിഷ് എയ്റോസ്പേസ് എന്നിവരെ പ്രതിയാക്കിയാണു കേസെടുത്തത്. റോൾസ് റോയ്സോ പ്രതിരോധ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. ഇടനിലക്കാരെ ഇടപെടുത്തരുതെന്ന കരാർ വ്യവസ്ഥ ലംഘിച്ചു എന്നതാണ് റോൾസ് റോയ്സ് നേരിടുന്ന ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here