
സൗദി പ്രോ ലീഗ് ഫുട്‌ബോൾ ക്ലബ്ബായ അൽ നസറുമായുള്ള കരാർ രണ്ടു വർഷം കൂടി നീട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ മാസം കരാർ അവസാനിക്കാനിരിക്കുകയായിരുന്നു. സൗദി പ്രോ ലീഗിലെ അവസാന ലീഗ് മത്സരത്തിനു ശേഷം ആ അധ്യായം കഴിഞ്ഞു എന്ന റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് താരം ക്ലബ് വിടുന്നതിന്റെ സൂചനകളാണെന്ന് അഭ്യൂഹങ്ങളുയർത്തിയിരുന്നു.
ഫിഫ ക്ലബ് ലോകകപ്പിന് അൽ നാസർ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതും താരം ക്ലബ് വിടുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇന്ധനം പകർന്നു. എന്നാൽ ഇന്നലെ താരം ക്ലബുമായുള്ള കരാർ പുതുക്കിയതിനെ പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘പുതിയൊരു അധ്യായം ആരംഭിക്കുന്നു. അതേ സ്വപ്നം. ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം’- എന്നായിരുന്നു റൊണാൾഡോയുടെ പോസ്റ്റ്.
A new chapter begins. Same passion, same dream. Let’s make history together. 🟡🔵 pic.twitter.com/JRwwjEcSZR
— Cristiano Ronaldo (@Cristiano) June 26, 2025
Also Read: ക്ലബ് ഫുട്‌ബോൾ ലോകകപ്പ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ച് ഇന്റർ; ഇന്ന് അവസാന റൗണ്ട് ഗ്രൂപ്പ് മത്സരങ്ങൾ
39 കളിയിൽ നിന്ന് 33 ഗോളാണ് സാസണിൽ താരം നേടിയത്. 2023 ജനുവരിയിൽ ക്ലബിലെത്തിയ താരം 111 മത്സരങ്ങളിൽ നിന്ന് 99 ഗോളും 19 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here