
യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് ജേഴ്സി സമ്മാനമായി നൽകി ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോയുടെ ഒപ്പിട്ട ജേഴ്സി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ റൊണാൾഡോയ്ക്ക് വേണ്ടി ട്രംപിന് കൈമാറി. ”To President Donald J Trump, Playing for Peace” എന്ന സന്ദേശവും ജേഴ്സിയിൽ ഉണ്ടായിരുന്നു. കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെയായിരുന്നു സംഭവം.
സമ്മാനം സ്വീകരിച്ച ഡൊണാൾഡ് ട്രംപ് റൊണാൾഡോക്ക് മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. ഇസ്രയേൽ അമേരിക്കൻ പിന്തുണയോടെ ഇറാനും പലസ്തീനുമെതിരെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സമാധാന സന്ദേശവുമായി റൊണാൾഡോ ട്രംപിനെ സമീപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ALSO READ; ഗാസയിൽ ഭക്ഷണം കാത്തുനിന്ന നിന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം; 51 മരണം
ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, കാനഡ, ഇറ്റലി, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ജി7 നേതാക്കളും യൂറോപ്യൻ യൂണിയനും പങ്കെടുത്ത 51-ാമത് ജി 7 ഉച്ചകോടി ഇന്നലെ കാനഡയിലെ കനാനസ്‌കിസിലാണ് സംഘടിപ്പിച്ചത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
Soccer legend Cristiano Ronaldo sent Trump a signed jersey. It was handed to him by the President of the European Council.
— George (@BehizyTweets) June 16, 2025
"To President Donald J. Trump, Playing For Peace." – Cristiano. pic.twitter.com/WOFH9Tu3DU

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here