മെസ്സിയെ മറികടന്ന് റൊണാൾഡോ

പ്രൊഫഷണല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ 801 ജയങ്ങള്‍ നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോ ചരിത്രത്തിലേക്ക് ഗോള്‍ പായിച്ചത് സൗദി പ്രോ ലീഗിലെ അല്‍ അഹ്ലിക്കെതിരായ മത്സരത്തിലാണ്. മത്സരത്തില്‍ റൊണാള്‍ഡോയുടെ ഏക ഗോളില്‍ അല്‍ നസര്‍ വിജയം നേടുകയും ചെയ്തു.

അല്‍ നസറിനെ റൊണാള്‍ഡോ വിജയത്തിലെത്തിച്ചത് 68ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ്. അദ്ദേഹത്തിന്റെ കരിയറിലെ 879ാമത്തെ ഗോളായിരുന്നു ഇത്. അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ 800 വിജയ റെക്കോഡ് ആണ് ക്രിസ്റ്റ്യാനോ മറികടന്നത്.

ALSO READ: വനിതാ പ്രീമിയര്‍ ലീഗ്; ആവേശപോരാട്ടത്തില്‍ ഫൈനലിലെത്തി ബാംഗ്ലൂര്‍; താരമായി മലയാളി സ്പിന്നര്‍മാര്‍

അല്‍ നസറിന് വേണ്ടി റൊണാള്‍ഡോ നേടുന്ന അമ്പതാമത്തെ ഗോൾ കൂടിയായിരുന്നു ഇത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലെത്തിയത് 2022 ഡിസംബറിലാണ്. അല്‍ നസറിന്റെ 58 മത്സരങ്ങളില്‍ നിന്നാണ് താരം 50 തികച്ചത്. 24 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ് അല്‍ നസര്‍. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായുള്ള പോയിന്റ് വ്യത്യാസം 9 ആയി കുറയ്ക്കാന്‍ അല്‍ നസറിന് സാധിച്ചു.

ALSO READ: അമ്പലവും പള്ളിയും ഒറ്റ ആർച്ചിൽ; ഇതാണ് ശരിക്കും ഉള്ള കേരള സ്റ്റോറി

നേരത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ സെമി കാണാതെ അല്‍ നസര്‍ പുറത്തായിരുന്നു. രണ്ടാം പാദം 4-4 എന്ന നിലയില്‍ സമനിലയില്‍ പിടിച്ചെങ്കിലും, പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 3-1 എന്ന മാര്‍ജിനിലാണ് അല്‍ നസര്‍ തോറ്റത്. കളിയില്‍ രണ്ട് പെനാല്‍റ്റികള്‍ റൊണാള്‍ഡോ വലയിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News