ഹൃദയംതൊടും ആ കുറിപ്പ്…; പടിയിറങ്ങിയ പെപ്പെയെക്കുറിച്ച് റൊണാള്‍ഡോ, ഏറ്റെടുത്ത് ആരാധകര്‍

Ronaldo On Pepe

ഫുട്‌ബോളില്‍ നിന്നും വിരമിച്ച, പോര്‍ച്ചുഗലിന്‍റെ എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ പെപ്പെയെക്കുറിച്ച് വൈകാരിക കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പെപ്പയോടൊപ്പം കളിക്കളത്തില്‍ ഒരുമിച്ചുള്ള നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് റൊണാള്‍ഡോയുടെ എക്‌സ്‌ കുറിപ്പ്.

‘താങ്കള്‍ എനിക്ക് നൽകിയ മികച്ച നിമിഷങ്ങളെക്കുറിച്ച് പറയാൻ വാക്കുകളില്ല. കളിക്കളത്തില്‍ നമ്മള്‍ മത്സരങ്ങള്‍ വിജയിച്ച് എല്ലാം നേടി. എന്നാല്‍ ഏറ്റവും വലിയ നേട്ടമെന്നത് താങ്കളോട് എനിക്കുള്ള സൗഹൃദവും ബഹുമാനവുമാണ്. എന്റെ സഹോദരാ, നിങ്ങള്‍ അതുല്യനാണ്, വളരെയധികം നന്ദി’ – റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു.

ALSO READ |  ‘പാഡിൽ കയറുകെട്ടികൊണ്ടാണ് ഞാൻ ക്യാമ്പിൽ എത്തുന്നത്, ഒടുവിൽ പശുവിനെ വിറ്റ് പാഡ് വാങ്ങി’: ഒളിംപിക്സിൽ കേരളത്തിന്റെ അഭിമാനമായ ശ്രീജേഷ് താണ്ടിയ ദൂരം

പെപ്പെയുടെ അരങ്ങേറ്റം, 2001ല്‍ പോര്‍ച്ചുഗീസ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ മാരിറ്റിമോയുടെ ബി ടീമിനൊപ്പമാണ്. തൊട്ടടുത്ത വര്‍ഷം ടീമിന്റെ സീനിയര്‍ ടീമിലെത്തി. 2004ല്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് പോര്‍ട്ടോയിലേക്ക് ചേക്കേറുകയും മൂന്നുവര്‍ഷം പോര്‍ച്ചുഗീസ് ക്ലബ്ബിനൊപ്പം പന്തുതട്ടുകയും ചെയ്‌തു. 2007ല്‍ റയല്‍ മാഡ്രിഡിലിരുന്ന 10 വര്‍ഷത്തിനിടെ ഒരുപിടി കിരീടനേട്ടങ്ങളുടെ നിര്‍ണായകശക്തിയാകാന്‍ താരത്തിനായി.

2017ല്‍ തുര്‍ക്കി ക്ലബ്ബ് ബെസ്റ്റികാസിനായും കളിച്ച താരം പിന്നീട് പഴയ ടീമായ പോര്‍ട്ടോയിലെത്തി. തന്‍റെ രാജ്യത്തിനൊപ്പം നിന്ന താരം 2016 യൂറോ കപ്പ്, 2018 യുവേഫ നേഷൻസ് ലീഗ് എന്നീ കിരീടനേട്ടങ്ങളുടെ ഭാഗമായി. യൂറോ കപ്പിലും പോര്‍ച്ചുഗലിനായ പെപ്പെ പൊരുതിയെങ്കിലും ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് ടീമിന് പരാജയപ്പെടേണ്ടിവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News