കൊഹ്‌ലി അത്ര ഫേമസ് അല്ല? ഫുട്‍ബോൾ ഇതിഹാസം റൊണാൾഡോ ആ പേര് കേട്ടിട്ടില്ല? വൈറലായി യൂട്യൂബറുടെ റീൽ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്ററാണ് വിരാട് കൊഹ്‌ലി. ലോകം മുഴുവൻ ഫേമസ് ആയ കൊഹ്‌ലിയുടെ പേര് പക്ഷെ ഫുട്‍ബോൾ ഇതിഹാസം റൊണാൾഡോയ്ക്ക് അറിയില്ല. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു യൂട്യൂബറുടെ വീഡിയോയിലാണ് ഇക്കാര്യം റൊണാൾഡോ പറഞ്ഞത്. യൂട്യൂബർ കൊഹ്‌ലിയുടെ പേര് പറഞ്ഞപ്പോൾ അറിയില്ലെന്ന് പറഞ്ഞ റൊണാൾഡോ പക്ഷെ ചിത്രം കണ്ടപ്പോൾ അമ്പരക്കുകയായിരുന്നു. ഇദ്ദേഹത്തെ അറിയാമെന്നും, താൻ ഇദ്ദേഹത്തിനൊപ്പം സമയം ചെലവഴിച്ചിട്ടുണ്ടെന്നും റൊണാൾഡോ പറയുകയായിരുന്നു.

ALSO READ: ആലപ്പുഴ, വര്‍ക്കല നഗരസഭകള്‍ക്ക് സ്വച്ഛ് സര്‍വേക്ഷണ്‍ 2023 പുരസ്‌കാരം

യൂട്യൂബര്‍ സ്പീഡുമായുള്ള സംസാരത്തിനിടെയാണ് കൊഹ്‌ലിയെ അറിയില്ലെന്ന് റൊണാൾഡോ പറഞ്ഞത്. ഇന്ത്യക്കാരനായ വിരാട് കൊഹ്‌ലി എന്ന് തെളിച്ചു പറഞ്ഞിട്ടും റൊണാള്‍ഡോക്ക് അദ്ദേഹത്തെ മനസിലായില്ല. ക്രിക്കറ്റ് കളിക്കാരനാണെന്നു പറഞ്ഞുകൊടുത്തിട്ടും പിടികിട്ടിയില്ല. അദ്ദേഹം ബ്രസീലില്‍ അത്ര ജനകീയനല്ലെന്നായിരുന്നു സ്പീഡിന്റെ ചോദ്യത്തിന് റൊണാള്‍ഡോയുടെ മറുപടി. ഒടുക്കം കൊഹ്‌ലിയെ തിരിച്ചറിയാൻ ഫോട്ടോ തന്നെ കാണിച്ചു കൊടുക്കേണ്ടി വരികയായിരുന്നു.

യൂട്യൂബറും റൊണാൾഡോയും തമ്മിലുള്ള ആ സംഭാഷണം ഇങ്ങനെ:

യൂട്യൂബര്‍: താങ്കള്‍ക്ക് വിരാട് കൊഹ്‌ലിയെ അറിയുമോ?
റൊണാള്‍ഡോ: ആരാ?
യൂട്യൂബര്‍: വിരാട് കൊഹ്‌ലി, ഇന്ത്യക്കാരന്‍
റൊണാള്‍ഡോ: അറിയില്ല
യുട്യൂബര്‍: താങ്കള്‍ക്ക് വിരാട് കൊഹ്‌ലിയെ അറിയില്ല?
റൊണാള്‍ഡോ: എന്താണ് അദ്ദേഹം? കളിക്കാരന്‍?
യൂട്യൂബര്‍: അദ്ദേഹം ഒരു ക്രിക്കറ്ററാണ്
റൊണാള്‍ഡോ: അദ്ദേഹം ഇവിടെ അത്ര ജനകീയനല്ല
യൂട്യൂബര്‍: അതെയതെ. അദ്ദേഹം മികച്ചയാളാണ്. ബാബര്‍ അസമിനെപ്പോലെ. താങ്കള്‍ ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ലേ? (യൂട്യൂബര്‍ വിരാട് കോലിയുടെ ചിത്രം റൊണാള്‍ഡോയ്ക്ക് കാണിച്ചുകൊടുക്കുന്നു)
റൊണാള്‍ഡോ: അതെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News