മൈതാനത്തെ ആക്ഷനുകൾക്ക് ശേഷം ആക്ഷൻ സിനിമകളൊരുക്കാൻ റൊണാൾഡോ; പുതിയ ചുവടുവയ്പ്പ് ‘എക്സ്-മെൻ’ സംവിധായകനൊപ്പം

കാൽപന്ത് കളിയിൽ മൈതാനത്ത് ചരിത്രങ്ങൾ സൃഷ്ടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആരാധകർ ഏറെയാണ്. മൈതാനത്ത് മാത്രമല്ല, സിആർ 7 എന്ന ബ്രാൻഡ് പല ബിസിനസ് മേഖലയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ഒരു മേഖലയിലേക്ക് കൂടി അദ്ദേഹം തിരിയുകയാണ്.

ALSO READ: കഴുത്തറുത്തു, നാവ് മുറിച്ചു; സർപ്പദോഷം മാറാൻ ഏഴ് മാസം പ്രായമുള്ള മകളെ ബലി കൊടുത്ത അമ്മയ്ക്ക് വധശിക്ഷ

പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ മാത്യു വോണുമായി സഹകരിച്ച് ഒരു ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചുകൊണ്ട് പോർച്ചുഗീസ് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ ഒരു മാറ്റം വരുത്തുകയാണ്. രണ്ട് ആക്ഷൻ​ സിനിമകൾ യുആർ മാർവിന്റെ കീഴിൽ ഒരുങ്ങി കഴിഞ്ഞതായും മൂന്നാമത്തെ ആക്ഷൻ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നും റൊണാൾഡോ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ആദ്യ സിനിമയുടെ റിലീസ് തിയതി ഉടൻ​ പ്രഖ്യാപിക്കും. ‘ഉടനെ എത്തുന്നു’ എന്ന ക്യാപ്ഷനോടെയാണ് റൊണാൾഡോ പുതിയ ഫിലിം സ്റ്റുഡിയോ ആരംഭിക്കുന്നത് സംബന്ധിച്ച പ്രസ്താവന പങ്കുവെച്ചത്.

“എനിക്ക് ഒരിക്കലും എഴുതാൻ കഴിയാത്ത കഥകൾ ക്രിസ്റ്റ്യാനോ പിച്ചിൽ സൃഷ്ടിച്ചിട്ടുണ്ട്, അദ്ദേഹത്തോടൊപ്പം പ്രചോദനാത്മകമായ സിനിമകൾ സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു – അദ്ദേഹം ഒരു യഥാർത്ഥ ജീവിതത്തിലെ സൂപ്പർഹീറോയാണ്,” എന്ന് “കിക്ക്-ആസ്”, “കിംഗ്സ്മാൻ” തുടങ്ങിയ സിനിമാ ഹിറ്റുകൾക്ക് പേരുകേട്ട വോൺ പറഞ്ഞു.

“ക്രിപരമ്പരാഗത ചലച്ചിത്രനിർമ്മാണവുമായി അത്യാധുനിക സാങ്കേതികവിദ്യ സംയോജിപ്പിക്കുക, വ്യവസായത്തെ പുനർനിർമ്മിക്കുക എന്നതാണ് സ്റ്റുഡിയോ ലക്ഷ്യമിടുന്നതെന്ന് മാർക്ക റിപ്പോർട്ട് ചെയ്തു.

സിനിമാ മോഹങ്ങൾക്ക് പുറമേ, ഫുട്ബോളിന് പുറത്തും റൊണാൾഡോ തന്റെ സ്വാധീനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിആർ 7 എന്ന ബ്രാൻഡിന് കീഴിൽ ടൂറിസം, വിനോദം, ഹോസ്പിറ്റാലിറ്റി, വസ്ത്ര മേഖലയിലെ ശൃംഖലകൾ മുതൽ ടേബിൾവെയർ, ഹോം ഡെക്കർ ബിസിനസുകൾ വരെയായി ആ ബിസിനസ് സാമ്രാജ്യം വളർന്നു കിടക്കുന്നു.

ഏറെ നാൾ ട്രോഫികൾ കൊയ്ത് പന്ത് തട്ടിയ സ്പെയിനിലെ 21 സംരംഭങ്ങൾക്കിടയിൽ ഒരു ഹെയർ-ട്രാൻസ്‌പ്ലാന്റ് ശൃംഖല ഉള്‍പ്പെടെയുണ്ട് സിആർ 7 ബ്രാൻഡിന് കീഴിൽ. ലൈഫ്സ്റ്റൈൽ ബ്രാൻഡിലൂടെയായിരുന്നു തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്താൻ റൊണാൾഡോ ആരംഭിച്ചത്, 2006ലാണ് ഇതിന്റെ തുടക്കം. തോട്ടക്കാരിയായി ജോലി ചെയ്ത അമ്മയോടൊപ്പം തന്റെ ജന്മനാടായ ഫഞ്ചലിൽ റൊണാൾഡോ ആദ്യ ബ്രാഞ്ച് തുറന്നു.

റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിന് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിർണായക ചുവടുവയ്പ്പ് വരുന്നത്. ശതകോടീശ്വരനായ ഡയോണിസിയോ പെസ്റ്റാനയുടെ കീഴിലുള്ള പെസ്റ്റാന ഗ്രൂപ്പുമായി ചേർന്ന് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് റൊണാൾഡോ കടന്നു. സ്പെയ്നിന് പിന്നാലെ പോർച്ചുഗലിലേക്കും യൂറോപ്പിലേക്കും അത് വളർന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഈ ശൃംഖല വളർന്നതോടെ 500 മില്യൺ യൂറോയിലേക്ക് ഗ്രൂപ്പിന്റെ വരുമാനം എത്തിയതായാണ് റൊണാൾഡോയും കൂട്ടരും അവകാശപ്പെടുന്നത്.

പ്രായം നാൽപ്പതിൽ നിൽക്കുമ്പോഴും ഇന്നും ​ഗ്രൗണ്ടിൽ അദ്ദേഹത്തിന് ചെറുപ്പമാണ്. പോർച്ചുഗൽ ദേശീയ ടീമിനൊപ്പം മികച്ചൊരു അന്താരാഷ്ട്ര കരിയർ ക്രിസ്റ്റ്യാനോ റൊണാൾഡോ കെട്ടിപ്പടുത്തിട്ടുണ്ട്. ആയിരം ഗോളുകൾ എന്ന മറ്റൊരു ഫുട്ബോൾ താരത്തിനും തൊടാനാവാത്ത നേട്ടത്തിന് മുൻപിൽ നിൽക്കുകയാണ് റൊണാൾഡോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News