ബോളിവുഡ് സൂപ്പര്‍സ്റ്റാറുകളെ കടത്തി വെട്ടി; അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയത് ഈ വ്യവസായി

ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ സിനിമാ വ്യവസായിയും സംരംഭകനുമായ റോണി സ്‌ക്രൂവാല ഇടം നേടി. ഫോബ്സ് മാസിക ഈ വര്‍ഷത്തെ 3,028 ശതകോടീശ്വരന്മാരുടെ പട്ടിക ബുധനാഴ്ച (ഏപ്രില്‍ 2) പുറത്തിറക്കിയിരുന്നു. ജോധാ അക്ബര്‍, ഫാഷന്‍, ഡല്‍ഹി ബെല്ലി, ബര്‍ഫി തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവായ റോണി സ്‌ക്രൂവാല ബോളിവുഡിലെ ഒരു ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള ഏക വ്യക്തിയാണ്.

ALSO READ: ട്രെൻഡിങ്ങിൽ ഇടംപിടിച്ച് ‘സോപ്പ് നഖങ്ങൾ’; പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

ഫോബ്‌സ് പുറത്തിറക്കിയ ലോക ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഇദ്ദേഹത്തിന്റെ ആസ്തി 1.5 ബില്യണ്‍ ഡോളറാണ് (112.5 ബില്യണ്‍ രൂപ). ബോളിവുഡ് സൂപ്പര്‍സ്റ്റാറുകളായ ഷാരൂഖ് ഖാന്‍ (770 മില്യണ്‍ ഡോളര്‍), സല്‍മാന്‍ ഖാന്‍ (390 മില്യണ്‍ ഡോളര്‍), ആമിര്‍ ഖാന്‍ (220 മില്യണ്‍ ഡോളര്‍) എന്നിവരുടെ മൊത്തം ആസ്തിയേക്കാള്‍ കൂടുതലാണിത്.

മുംബൈയില്‍ ജനിച്ച റോണി സ്‌ക്രൂവാല 1970 കളില്‍ ടൂത്ത് ബ്രഷുകള്‍ നിര്‍മ്മിച്ചുകൊണ്ടാണ് തന്റെ സംരംഭക യാത്രയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് 1990ല്‍ റോണി സ്‌ക്രൂവാല യുടിവി ആരംഭിച്ചു.

തുടക്കത്തില്‍ ടിവി പ്രൊഡക്ഷന്‍ മാത്രമായിരുന്ന യു.ടി.വി. പിന്നീട് സിനിമാ നിര്‍മാണത്തിലേക്ക് കടക്കുകയായിരുന്നു. സ്വദേശ്, രംഗ് ദേ ബസന്തി, ഖോസ്ല കാ ഘോസ്ല, ജോധാ അക്ബര്‍, ഫാഷന്‍, ഡല്‍ഹി ബെല്ലി, ബര്‍ഫി തുടങ്ങി നിരവധി പോപ്പുലര്‍ സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News