‘ആ വ്യക്തിയുടെ തിരക്കഥകൾ കാരണമാണ് മലയാളികൾ ലാലേട്ടനെ ഇത്രയും ഇഷ്ടപ്പെടുന്നത്’: റോണി ഡേവിഡ്

mohanlal

മലയാള സിനിമയിൽ നടനായും തിരക്കഥാകൃത്തായും തിളങ്ങുന്ന ബഹുമുഖപ്രതിഭയാണ് റോണി ഡേവിഡ്. കമലിന്റെ പച്ചക്കുതിരയിലൂടെ മോളിവുഡിലേക്ക് പ്രവേശിച്ച റോണി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച നടനാണ്. മമ്മൂട്ടി നായകനായ ഹിറ്റ്‌ ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ തിരക്കഥ രചിച്ചതും ഇദ്ദേഹം തന്നെ.

കമൽ സംവിധാനം ചെയ്‌ത പച്ചക്കുതിര എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് റോണി ഡേവിഡ്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്‌ത്‌ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാൻ റോണിക്ക് സാധിച്ചു. ആനന്ദം എന്ന ചിത്രത്തിലെ ചാക്കോ സാർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി നായകനായെത്തിയ കണ്ണൂർ സ്ക്വാഡിന്റെ തിരക്കഥയൊരുക്കിയത് റോണിയായിരുന്നു.

ALSO READ; ബോളിവുഡിൽ മൾട്ടിസ്റ്റാർ ചിത്രങ്ങൾ ഇനി പ്രയാസം; ഷാരൂഖ് ഖാന്റെ മനോഭാവത്തെ കുറിച്ച് കരൺ ജോഹർ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ ആളുകൾ ഇത്രക്കും ഇഷ്ട്ടപെടാനുള്ള കാരണങ്ങളിൽ ഒന്ന് തന്റെ അഭിപ്രായത്തിൽ ഒരാൾ എഴുതിയ തിരക്കഥകളാണ് എന്നാണ് റോണി ഡേവിഡ് പറയുന്നത്. മറ്റാരുമല്ല, മലയാളത്തിന് എക്കാലത്തെയും മികച്ച തിരക്കഥകളും സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച മോഹൻലാലിൻറെ അടുത്ത സുഹൃത്ത് കൂടിയായ ശ്രീനിവാസനാണ് റോണി പറഞ്ഞ ആ വ്യക്തി. സ്റ്റൈൽ സ്റ്റോൺ മേക്കേ‍ഴ്സിൽ സംസാരിക്കവേയാണ് മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ട് മലയാളികൾക്ക് എന്ത് കൊണ്ട് പ്രിയങ്കരമായി എന്ന് അദ്ദേഹം മനസു തുറന്നത്.

മോഹൻലാൽ ക്ലാസ്സും മാസമുള്ള പല പല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. സാഗർ ഏലിയാസ് ജാക്കി പോലുള്ള കഥാപാത്രങ്ങൾ ചെയ്താലും നമ്മുടെ തൊട്ടടുത്ത, നമുക്ക് റിലേറ്റ് ചെയ്യാവുന്ന ഒരാളായി തോന്നുക ശ്രീനിവാസന്റെ തിരക്കഥയിലെ കഥാപാത്രങ്ങളായിരിക്കുമെന്നും റോണി പറയുന്നു.

ALSO READ;ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാമിയോ; ആർ ആർ ആറിൽ 8 മിനിറ്റ് സ്ക്രീനിലെത്തിയതിന് അജയ് ദേവ്ഗൺ വാങ്ങിയ തുക കണ്ട് ഞെട്ടി സോഷ്യൽമീഡിയ

‘എനിക്ക് തോന്നുന്നു ലാൽ സാറിനെ ആളുകൾക്ക് ഇത്രയും ഇഷ്‌ടപ്പെടാൻ ഉള്ള ഒരു കാരണം, ശ്രീനിയേട്ടൻ്റെ തിരക്കഥകളാണ് എന്ന്. കാരണം ആ കോമ്പിനേഷൻ അങ്ങനെയാണ്. ലാലേട്ടൻ അപ്പുറത്ത് വിൻസൻ്റ് ഗോമസ് ചെയ്താലും, സാഗർ ഏലിയാസ് ജാക്കി ചെയ്‌താലും, നമുക്ക് തൊട്ട് അപ്പുറത്തുള്ള ഒരാളായിട്ട് തോന്നുന്നത് അല്ലെങ്കിൽ വിജയനായിട്ട് തോന്നുന്നത് ശ്രീനിയേട്ടന്റെ എഴുത്താണ്,’ അദ്ദേഹം പറഞ്ഞു.

നാടോടിക്കാറ്റ്, ചന്ദ്രലേഖ, ഉദയനാണ് താരം തുടങ്ങി നിരവധി സിനിമകൾ മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. ഇന്നും മലയാ‍‍ളികൾ നെഞ്ചിലേറ്റി നടക്കുന്ന ഈ കോംബോയുടെ സിനിമകൾ ഏറെയാണ്. നിത്യ ജീവിതത്തിൽ മലയാളികൾ പ്രയോഗിക്കുന്ന ചില ഡയലോഗുകൾ ഈ സിനിമകളിൽ നിന്നുള്ളതാണെന്ന് മനസിലാകുമ്പോഴാണ് മോഹൻലാൽ – ശ്രീനി കോമ്പിനേഷൻ മലയാളികളുടെ മനസ്സിൽ എത്രത്തോളം ആഴത്തിൽ ഇടം പിടിച്ചിട്ടുണ്ടെന്ന് മനസിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News