ഒറ്റ ദിവസം കൊണ്ട് കോടികൾ ആവിയായി! ഇന്ത്യൻ വിപണിക്ക് കറുത്ത ദിനം

stock market

ഓഹരിവിപണി ഇന്ന് കനത്ത നഷ്ടത്തോടെ അവസാനിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ വീണ്ടും വഷളാകുന്നതും ഇന്ത്യയിൽ ഊർജപ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയും രാജ്യത്തെ ഓഹരിവിപണിയെ അസ്ഥിരമാക്കി. സെൻസെക്സ് 1456 പോയിന്റുകൾ ഇടിഞ്ഞു 74,559.24 പോയിന്റിലും നിഫ്റ്റി 436 പോയിന്റുകൾ താഴ്ന്നു 23,379.55 പോയിന്റുകളിലും ആണ് ക്ലോസ് ചെയ്തത്. ഐടി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഫിനാൻഷ്യൽ മേഖലകളിൽ പ്രകടമായ വൻതോതിലുള്ള വിറ്റഴിക്കലുകളാണ് വിപണിയിലെ തകർച്ചയ്ക്ക് വഴി തെളിച്ചത്.

Also Read: ‘ആയിരം കണ്ണുമായി’ പാടി മലയാളികളുടെ ഹൃദയം കീഴടക്കിയ അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങ് ഇനി ഓർമ്മ

ഓഹരിയിലെ ഇടിവും വിറ്റഴിക്കലും പ്രധാന ഓഹരികൾ മാത്രമല്ല ചെറുകിട-ഇടത്തരം ഓഹരികളിലെയും കനത്ത സമ്മർദ്ധത്തിലാക്കി. ആഗോള ആഭ്യന്തര രംഗങ്ങളിലെ പ്രശനങ്ങൾ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ കൂടുതൽ വഷളായേക്കാം. കെയ്ൻസ് ടെക്നോളജിയുടെ ഓഹരികൾ കഴിഞ്ഞ പാദത്തിലെ ഫലങ്ങൾ വരുന്നതിനു മുന്നോടിയായി 7.3 ശതമാനം ഇടിഞ്ഞു. കൂടാതെ കല്യാൺ ജ്വല്ലേഴ്‌സ്, ക്ലീൻ സയൻസ് ആൻഡ് ടെക്‌നോളജി, ഡിക്‌സൺ ടെക്‌നോളജീസ്, യുപിഎൽ ലിമിറ്റഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയുടെ ഓഹരികളും വൻ തകർച്ച നേരിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News