
മലയാള സിനിമയിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഒരേയൊരു ചിത്രം കൊണ്ട് തന്നെ മലയാളികൾ മറക്കാത്ത വ്യക്തിയാണ് ദൃശ്യത്തിലെ വരുൺ പ്രഭാകർ അഥവാ റോഷൻ ബഷീർ. ദൃശ്യം സിനിമാറ്റിക് യൂണിവേഴ്സിന്റെ നട്ടെല്ലെന്നാണ് ആരാധകർ റോഷനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം തന്റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് റോഷൻ.
ദൃശ്യത്തിന്റെ ചിത്രീകരണവും ഷൂട്ടിംഗ് കാലഘട്ടവും ഓർമ്മയിലെ ഏറ്റവും നല്ല ദിനങ്ങളാണെന്ന് റോഷൻ ഓർത്തെടുക്കുന്നു. റിലീസ് സമയത്ത് തന്നെ തീയേറ്ററുകൾ സന്ദർശിക്കുകയും പ്രേക്ഷകരുടെ പ്രതികരണങ്ങൾ നേരിട്ടറിയുകയും ചെയ്തിരുന്നു. തിയേറ്റർ സന്ദർശനത്തിനിടെ ഉണ്ടായ ഒരു അനുഭവം ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് റോഷൻ.
also read; ബോക്സോഫീസിൽ ‘ബ്ലാസ്റ്റ്’
ഞങ്ങളിരുന്ന സ്ഥലത്ത് മിക്കവാറും സീറ്റുകളിലും അമ്മമാരാണ് ഉണ്ടായിരുന്നത്. ഇന്റർവെൽ പഞ്ചായിട്ടാണല്ലോ വരുൺ പ്രഭാകറിന്റെ മരണവും അവനെ മീനചേച്ചിയും മക്കളും കൂടി കുഴിച്ചിടുന്ന രംഗവും. ഇന്റർവെല്ലിന് ലൈറ്റ് ഓണായപ്പോൾ ഞങ്ങൾക്ക് അടുത്തിരുന്ന ഒരു അമ്മച്ചി എന്നെ ശ്രദ്ധിച്ചു. അവരുടെ മുഖഭാവം കണ്ട ഞാൻ ഞെട്ടി. കൈപ്പാങ്ങിന് കിട്ടിയിരുന്നെങ്കിൽ അവരെന്നെ ഉറപ്പായും തല്ലിയേനെ. വില്ലൻ കഥാപാത്രം ആണെങ്കിൽ പോലും റോഷൻ ബഷീറിന് വരുൺ പ്രഭാകർ ഏറെ ജനപ്രീതി നേടി കൊടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

