പത്തനംതിട്ടയില്‍ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്ന നടപടി പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം: മന്ത്രി റോഷി അഗസ്റ്റിന്‍

പത്തനംതിട്ട നഗരത്തില്‍ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്ന നടപടി പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. ജില്ലാതലത്തില്‍ നിര്‍മാണ പുരോഗതി ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ അബാന്‍ ജംഗ്ഷന്‍ വരെയുള്ള റോഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കരാറുകാരുടേയും ചീഫ് എന്‍ജിനീയറുടേയും യോഗം വിളിച്ച് ചേര്‍ത്തിരുന്നു.

നിലവില്‍ കരാറുകാരന് പത്ത് ദിവസത്തേക്ക് കൂടി സമയം നീട്ടി നല്‍കിയിട്ടുണ്ട്. അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ ഇനിയും പ്രവര്‍ത്തി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശനമായ നിയമ നടപടിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. പൊതുമരാമത്ത് നിരത്ത് വിഭാഗം, വാട്ടര്‍ അതോറിറ്റി, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News