
ഉടമ വിലക്കിയിട്ടും വീട്ടുവളപ്പിൽ കയറിയ മൂർഖനെ കൊന്ന് റോട്ട് വീലർ. ഒറ്റക്കടിക്ക് രണ്ട് കഷ്ണമാക്കുകയായിരുന്നു റോട്ട് വീലർ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
വീട്ടുമുറ്റത്തെ തെങ്ങിന്‍തടത്തിൽ വെച്ചാണ് റോട്ട് വീലർ പാമ്പിനെ ശരിയാക്കിയത്. ഹിറ്റ്ലര്‍ എന്നാണ് നായയുടെ പേര്. തെങ്ങിൻ തടം നോക്കി നായ കുരയ്ക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഉടനെ ഉടമ അവിടെയെത്തിയപ്പോൾ പത്തിവിടര്‍ത്തിയ മൂര്‍ഖനെ കണ്ടു. വിഷമുള്ള പാമ്പ് ആയതിനാൽ ഉടമ വിലക്കി.
Read Also: അടിമാലിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും നായ തയാറായില്ല. കൊത്താന്‍ വന്ന പാമ്പിനെ ഒറ്റക്കടിയും ഒരു കുടയലും. രണ്ട് കഷ്ണങ്ങളായി പാമ്പ് നിലത്ത്. പാമ്പിന്റെ വലിയൊരു ഭാഗം വീട്ടുമുറ്റത്ത് തെറിച്ചുവീഴുകയായിരുന്നു. തലയോട് ചേര്‍ന്ന ചെറിയ ഭാഗം ഹിറ്റ്‌ലര്‍ വീണ്ടും കടിച്ചുകീറാന്‍ ശ്രമിച്ചു. അനുസരണയില്ലാത്ത നായകൾ ഉടമകൾക്ക് വലിയ ഭീഷണിയാണെന്ന് ചിലർ കമൻ്റ് ചെയ്തു. മറ്റ് ചിലരാകട്ടെ, നായ സുരക്ഷയൊരുക്കിയെന്നാണ് അഭിപ്രായപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here