മഴവില്ല് വൃത്താകൃതിയിലും കാണാം; പ്രകൃതിയുടെ അത്ഭുതമെന്ന് സോഷ്യൽ മീഡിയ; വൈറലായി ചിത്രം

മഴവില്ല് പ്രകൃതി സൗന്ദര്യങ്ങളിൽ അത്ഭുതം തോന്നുന്ന ഒന്നാണ്. മഴവില്ലുകളെല്ലാം തന്നെ ഒരു ചെറിയ കഷ്ണമോ അല്ലെങ്കില്‍ അര്‍ദ്ധവൃത്താകാരമുള്ളതോ ആയിട്ടാണ് കാണപ്പെടാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം NPAS South West & Wales Region ന്‍റെ ട്വിറ്റര്‍ പേജില്‍ ഒരു പൂര്‍ണ്ണവൃത്താകാരമുള്ള മഴവില്ല് പങ്കുവെച്ചു. ചിത്രം നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു.

‘സൗത്ത് വേയിസ് പൊലീസിനെ സഹായിക്കുന്നതിനിടെ ഡിജെ പകര്‍ത്തിയ ചിത്രം. ‘ എന്നായിരുന്നു ചിത്രത്തിനൊപ്പം കുറിച്ചത്. ആകാശത്ത് നിന്ന് ഒരു ഹെലികോപ്റ്ററിലാണ് ചിത്രം പകര്‍ത്തിയത്. മഴവില്‍ വൃത്തത്തിന് ഉള്ളിലുള്ള കാഴ്ച ഏറെ തെളിഞ്ഞതും അതിന് പുറത്തുള്ള കാഴ്ച അല്പം മങ്ങിയതുമായിട്ടാണ് ചിത്രത്തിലുള്ളത്.

ആരാണ് ചിത്രമെടുത്തതെന്ന് എസ്ഡ്യുഎന്‍എസ് കണ്ടന്‍റ് സോഴ്സില്‍ നിന്നും ഒരു ജേണലിസ്റ്റ് ചോദിച്ചു. പിന്നാലെ, ‘അതെ. വെയിൽസിലെ സെന്‍റ്. അഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊലീസ് ഹെലികോപ്റ്ററിലെ ജീവനക്കാർ എടുത്തതാണ്. സൗത്ത് വെയിൽസിലെ ഗ്ലാമോർഗൻ താഴ്‌വരയിൽ നിന്നും പകര്‍ത്തിയ ചിത്രം.’ എന്ന് NPAS South West & Wales Region അറിയിച്ചു.

also read : ആലുവയിൽ 5 വയസ്സുകാരിയുടെ കൊലപാതകം: ശിക്ഷാവിധി ശിശുദിനത്തിൽ

ഇംഗ്ലണ്ടിലെ മനോഹരമായ കൃഷി സ്ഥലവും വിശാലമായ ഗ്ലാമോർഗൻ താഴ് വരയും ചേർന്ന ദൃശ്യാനുഭവമാണ് ഈ പൂര്‍ണ്ണവൃത്താകാരമുള്ള മഴവില്‍ക്കാഴ്ച. എന്നാൽ താഴെയുള്ള ഭാഗം സാധാരണയായി ചക്രവാളത്തിൽ നിന്ന് മറഞ്ഞിരിക്കുന്നതിനാലാണിത് അവയെ നമ്മുക്ക് അര്‍ദ്ധവൃത്താകൃതിയല്‍ മാത്രം ദൃശ്യമാകുന്നത്. അതേസമയം പ്രകാശം അന്തരീക്ഷത്തിലെ ജലത്തുള്ളികളിലൂടെ കടന്ന് പോകുമ്പോള്‍ അപവർത്തനത്തിന്‍റെയും പ്രതിഫലനത്തിന്‍റെയും ഇരട്ട പ്രതിഭാസം കാരണം വൃത്താകൃതിയില്‍ നിറങ്ങള്‍ കാണാന്‍ കഴിയുന്നത് . വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ ഏഴ് നിറങ്ങൾ (VIBGYOR) ആണ് കാണാന്‍ കഴിയുക. തരംഗദൈർഘ്യത്തിനനുസരിച്ച് ഈ നിറങ്ങൾ മഴവില്ലില്‍ ദൃശ്യമാകുന്നത്. ദൈർഘ്യമേറിയ തരംഗദൈർഘ്യമുള്ള നിറം ആദ്യവും ഏറ്റവും കുറവ് തരംഗദൈർഘ്യമുള്ള നിറം അവസാനവുമായി ക്രമീകരിക്കപ്പെടുന്നു.

also read: കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News