
കേരള സർവ്വകലാശാലാ താത്ക്കാലിക വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ രൂക്ഷമായ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ്. മോഹനൻ കുന്നുമ്മൽ നിരന്തരമായി വിദ്യാർഥികളെയും, വിദ്യാർഥി സംഘടന പ്രവർത്തകരെയും അപമാനിക്കുകയാണെന്നും ഇയാളുടെ വർഗീയതയും, തോന്നിവാസവും സർവ്വകലാശാലയിൽ നടത്താൻ അനുവദിക്കാത്തതിന്റെ ചൊരുക്ക് തങ്ങളിൽ ലഹരി ആരോപണം നടത്തി തീർക്കാനാണ് നോക്കുന്നതെന്നും സഞ്ജീവ് പറഞ്ഞു. എന്നാൽ അത് നടക്കില്ലെന്ന താക്കീതും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സഞ്ജീവ് പങ്കുവെയ്ക്കുന്നുണ്ട്.
മാതാപിതാക്കൾ അവരുടെ സ്വപ്നങ്ങൾ കരുപ്പിടിപ്പിക്കുന്നത് അവരുടെ കുട്ടികളിലൂടെയാണ് അത്തരത്തിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾ ചേർന്നതാണ് കേരളത്തിലെ എസ്എഫ്ഐ. ഞങ്ങളുടെ സമരത്തിനോടുള്ള അസഹിഷ്ണുത ഇമ്മാതിരി അസഹിഷ്ണുത പച്ചക്കള്ളമായി ആ നാക്കിൽ നിന്ന് ഇനി പുറത്തു വന്നാൽ ആർഎസ്എസിന്റേയും, ലോക്ഭവന്റേയും സംരക്ഷണം മതിയാകാതെ വരുമെന്നും സഞ്ജീവ് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മോഹൻ കുന്നുമ്മൽ എന്ന സാമൂഹ്യ മാലിന്യമേ,നിങ്ങൾക്ക് അന്ത്യശാസനം, ഇനി ആവർത്തികരുത് ഈ മര്യാദകേട്.
കേരള താത്കാലിക വിസി മോഹനൻ കുന്നുമ്മൽ നിരന്തരമായി വിദ്യാർത്ഥികളെയും, വിദ്യാർത്ഥി സംഘടന പ്രവർത്തകരെയും അപമാനിക്കുകയാണ്. ഇയാളുടെ വർഗീയതയും, തോന്നിവാസവും സർവ്വകലാശാലയിൽ നടത്താൻ അനുവദിക്കാത്തതിന്റെ ചൊരുക്ക് ഞങ്ങളിൽ ലഹരി ആരോപണം നടത്തി തീർക്കാം എന്ന് കരുതണ്ട. മാതാപിതാക്കൾ അവരുടെ സ്വപ്നങ്ങൾ കരുപ്പിടിപ്പിക്കുന്നത് അവരുടെ കുട്ടികളിലൂടെയാണ് അത്തരത്തിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾ ചേർന്നതാണ് കേരളത്തിലെ എസ്എഫ്ഐ. ഞങ്ങളുടെ സമരത്തിനോടുള്ള അസഹിഷ്ണുത ഇമ്മാതിരി അസഹിഷ്ണുത പച്ചക്കള്ളമായി ആ നാക്കിൽ നിന്ന് ഇനി പുറത്തു വന്നാൽ ആർഎസ്എസിന്റെയും, ലോക്ഭവന്റെയും സംരക്ഷണം മതിയാകാതെ വരും. ശക്തമായ പ്രതിഷേധം നിങ്ങൾ ഇനിയും കാണും. നിങ്ങളുടെ വർഗീയത ഇവിടെ ചെലവാകില്ല.
സമൂഹത്തിന് മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളെ തന്റെ വ്യക്തിവിരോധത്തിന് മുകളിൽ നടത്തുന്ന ഈ ആക്ഷേപങ്ങൾ നിങ്ങൾ ഇരിക്കുന്ന താൽക്കാലിക കസേരയുടെ നിലവാരം കളയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




