തോറ്റ് തോറ്റ് ഇതെങ്ങോട്ട് പോണ്? കോലിയും ടീമും ഇനി കോലുകളിക്ക് ഇറങ്ങിയാ മതി, നേടിയത് നാണക്കേടിന്റെ ലോക റെക്കോഡ്

ജയിച്ച റെക്കോഡുകൾ സ്വന്തമായി ഇല്ലെങ്കിലും, കപ്പ് കിട്ടിയ ചരിത്രം ഇല്ലെങ്കിലും ലോക ക്രിക്കറ്റിലെ നാണക്കേടിന്റെ റെക്കോഡ് ഇപ്പോൾ ആർസിബിക്ക് മാത്രം സ്വന്തം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ 1 റണ്‍സിന് തോറ്റതോടെയാണ് ലോക ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് വഴങ്ങിയ ടീമാകാനാൻ ആർ സിബിക്ക് കഴിഞ്ഞത്.

ALSO READ: ‘മമ്മൂട്ടി ചെയ്തത് പോലെ രജിനികാന്തിന് ഒരിക്കലും ചെയ്യാൻ കഴിയില്ല, അതിന് അദ്ദേഹത്തെ അവർ സമ്മതിക്കില്ല’, കാരണം വ്യകതമാക്കി വൈ ജി മഹേന്ദ്ര

അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ 7 പന്തില്‍ 20 റണ്‍സ് നേടിയ കരണ്‍ ശര്‍മയാണ് ആര്‍.സി.ബിയുടെ നഷ്ടപ്പെട്ട പ്രതീക്ഷകൾക്ക് തിരിതെളിച്ചത്. ഇതോടെ വിജയത്തിന് തൊട്ടരികില്‍ എത്തിയ ആർസിബി ദയനീയമായി പരാജയപ്പെടുകയായിരുന്നു. തുടക്കത്തില്‍ മികച്ച രീതിയില്‍ മുന്നോട്ടു പോയ ആര്‍ സി ബി മധ്യ ഓവറുകളിലാണ് തകർന്നടിഞ്ഞത്.

ALSO READ: ഗാസയിൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ അവയവങ്ങൾ ഇല്ല, പലതും വിവസ്ത്രമാക്കപ്പെട്ട നിലയിലും ബുൾഡോസർ ഉപയോഗിച്ച് വികൃതമാക്കപ്പെട്ട നിലയിലും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News