ഐപിഎല്ലിൽ ഇന്ന് മുംബൈ xബാംഗ്ലൂർ പോരാട്ടം; ആർച്ചർക്ക് പകരം ജോർദൻ കളിച്ചേക്കും

ഐ‌പി‌എൽ പതിനാറാം സീസണിലെ ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക്. ശേഷിക്കുന്ന നാല് മത്സരങ്ങൾ വിജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്ന് ഏറ്റുമുട്ടും. 10 മത്സരങ്ങളിൽ നിന്നും 10 പോയിന്റ് വീതം ഇരു ടീമുകളും നേടിയിട്ടുണ്ട്. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ബാംഗ്ലൂർ അഞ്ചാം സ്ഥാനത്തും മുംബൈ ഇന്ത്യൻസ് ആറാം സ്ഥാനത്തുമാണ്. ചൊവ്വാഴ്ച രാത്രി 7:30 നാണ് മത്സരം

അതേ സമയം മുംബൈ ഒരു സുപ്രധാന മാറ്റവുമായാണ് കളിക്കാനിറങ്ങുന്നത്. ഫാസ്റ്റ് ബോളർ ജോഫ്ര ആർച്ചർ കളിക്കില്ല എന്ന് ടീം അധികൃതർ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിൽ നിന്നും തന്നെയാണ് ആർച്ചർക്ക് പകരക്കാരനെത്തുന്നത്. മുമ്പ് ക്രിസ് ജോർദനുമായി മുംബൈ കരാർ ഒപ്പുവെച്ചിരുന്നു എന്നാൽ ആർക്ക് പകരമാണ് ജോർദൻ എത്തുന്നത് എന്ന് വ്യക്തമാക്കിയിരുന്നില്ല.

ബാംഗ്ലൂരിനെതിരെ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ ക്രിസ് ജോർദൻ കളിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.2016ൽ ഐപിഎല്ലിൽഅരങ്ങേറ്റം കുറിച്ച ജോർദൻ ഇതുവരെ 28 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 27 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here