
പുതിയൊരു നേട്ടവും കൂടി കരസ്ഥമാക്കി ഹണ്ടർ 350. വിപണിയിലെത്തി 3 വർഷം കഴിയുമ്പോൾ 5 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് ഹണ്ടർ 350 നേടിയിരിക്കുന്നത്. ലോഞ്ച് ചെയ്‌തതിന് ശേഷം വെറും 6 മാസത്തിനുള്ളിൽ ഹണ്ടറിന്റെ ആദ്യത്തെ 1 ലക്ഷം യൂണിറ്റുകൾ കമ്പനി വിറ്റു. സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റ മോട്ടോർ സൈക്കിളുകളിൽ ഒന്നായിരിക്കുകയാണ് ഹണ്ടർ.
റെട്രോ, മെട്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് എത്തുന്നത്. 17 ഇഞ്ച് വീലുകളുമായി എത്തുന്ന എൻഫീൽഡിന്റെ ആദ്യ ബൈക്കാണിത്. അങ്ങനെ പരമ്പരാഗത എൻഫീൽഡ് മോട്ടോർ സൈക്കിളുകളിൽ നിന്നും വ്യത്യസ്‌തമായി റൈഡിംഗിലും ഹാൻഡിലിംഗിലുമെല്ലാം വലിയ മാറ്റങ്ങളാണ് ഹണ്ടർ കൊണ്ടുവന്നത്.
പുതിയ ജെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഹണ്ടർ 350 മോഡലിന്റെയും രൂപകൽപന .പരിചിതമായ 349 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹണ്ടറിന്റെ ഹൃദയം. ബൈക്കിന്റെ സവിശേഷതകൾക്ക് അനുസൃതമായി ഈ എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുണ്ട്. സിംഗിൾ സിലിൻഡർ ജെ സീരീസ് ഫ്യുവൽ ഇഞ്ചക്ടഡ് എഞ്ചിന് പരമാവധി 20.2 bhp പവറിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
also read: ഈ വിലയിൽ തന്നെ അമേസ് വാങ്ങാം, സമയപരിധി ഇതുവരെ
പെർഫോമൻസിന്റെ കാര്യത്തിൽ മണിക്കൂറിൽ 114 കിലോമീറ്റർ വരെ വേഗത ഇതിനുണ്ട്.കൂടാതെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് ഹണ്ടർ 350 മോഡേൺ ക്ലാസിക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.റെബൽ ബ്ലാക്ക്, റെബൽ ബ്ലൂ, റെബൽ റെഡ്, ഡാപ്പർ ഗ്രീൻ, ഡാപ്പർ വൈറ്റ്, ഡാപ്പർ ഗ്രേ, ഡാപ്പർ ഓറഞ്ച്, ഫാക്ടറി ബ്ലാക്ക് എന്നീ 8 കളർ ഓപ്ഷനിലാണ് ഇത് വരുന്നത്. 1.50 ലക്ഷം രൂപ മുതൽ 1.75 ലക്ഷം രൂപ വരെയാണ് ഹണ്ടറിന്റെ വില വരുന്നത് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here