
റോയൽ എൻഫീൽഡ് കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയത് റെക്കോർഡ് വിൽപ്പന. 2024-25 സാമ്പത്തിക വർഷത്തിൽ 10,09,900 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തിയെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 11 ശതമാനം വളർച്ചയാണ് വിൽപ്പനയിൽ കമ്പനിയ്ക്ക് ഉണ്ടായത്.
2025 മാർച്ചിൽ മാത്രം റോയൽ എൻഫീൽഡ് വിൽപ്പന 34 ശതമാനം വളർന്ന് 1,01,021 യൂണിറ്റായിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വിൽപ്പന 9,02,757 യൂണിറ്റായും വളർന്നു, 2024 സാമ്പത്തിക വർഷത്തിൽ ഇത് 8,34,795 യൂണിറ്റായിരുന്നു. അതേസമയം കയറ്റുമതി 37 ശതമാനം വർദ്ധിച്ച് 1,07,143 യൂണിറ്റായി.
“റോയൽ എൻഫീൽഡിന് ഈ വർഷം അസാധാരണമായ ഒന്നായിരുന്നു. എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പന എന്ന നാഴികക്കല്ല് ഞങ്ങളുടെ പിന്നിട്ടിരിക്കുകയാണ്. ഞങ്ങൾ എത്രത്തോളം എത്തിയിരിക്കുന്നു എന്നതിൻ്റെ തെളിവാണിത്. ബുള്ളറ്റ് ബറ്റാലിയൻ ബ്ലാക്ക്, പുതിയ ക്ലാസിക് 350 എന്നിവയ്ക്കുള്ള മികച്ച പ്രതികരണവും പുതിയ വകഭേദങ്ങൾ ഉപയോഗിച്ച് റൈഡർ ഫീഡ്‌ബാക്കിനോട് വേഗത്തിൽ പൊരുത്തപ്പെടാനുള്ള ഞങ്ങളുടെ കഴിവും ഇതിനെ ഞങ്ങളുടെ ഇതുവരെയുള്ള ഏറ്റവും മികച്ച വർഷമാക്കി മാറ്റി.” – എന്നാണ് ഐഷർ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടറും റോയൽ എൻഫീൽഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബി ഗോവിന്ദരാജൻ പ്രതികരിച്ചത്.
ക്ലാസിക് 350, ബുള്ളറ്റ് 350 എന്നിവ നയിക്കുന്ന റോയൽ എൻഫീൽഡ് 350 മോഡലുകളാണ് ബ്രാൻ്റിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായി തുടരുന്നത്. റെക്കോർഡ് ഭേദിച്ച വർഷത്തിൽ, റോയൽ എൻഫീൽഡ് 5,00,000 യൂണിറ്റിലധികം റോയൽ എൻഫീൽഡ് ഹണ്ടർ 350 മോർലിൻ്റെ വിൽപ്പന റിപ്പോർട്ട് ചെയ്തിട്ടുണ്ട്, സൂപ്പർ മെറ്റിയർ 650 വിൽപ്പന 50,000 യൂണിറ്റുകൾ മറികടന്നിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here