
ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റു, അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചു. പിന്നീട് രണ്ട് മത്സരങ്ങള്‍ കൂടി തോറ്റു. ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നേടിയത് നാല് പോയിന്റുകള്‍ മാത്രം. രാജസ്ഥാൻ റോയൽസിന്റെ ഈ ഐ പി എൽ സീസണിലെ ട്രാക്ക് റെക്കോർഡാണിത്. ഇന്ന് ഡൽഹിയാണ് എതിരാളികൾ. ഈ സീസണിലെ അപരാജിത കുതിപ്പിന് ശേഷം കഴിഞ്ഞ മത്സരത്തിൽ മാത്രമാണ് അവർ പരാജയപ്പെട്ടത്. ഈ കീഴടക്കൽ ആവർത്തിക്കാൻ സാധിക്കുമെന്നാണ് രാജസ്ഥാന്റെ കണക്കുകൂട്ടൽ. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം.
ആര്‍ആറിന്റെ ടോപ്പ് ഓര്‍ഡര്‍ ദുർബലമാണ്. ബാറ്റിങ് ശക്തമല്ലാത്തതിനാല്‍ മിഡില്‍ ഓവറുകള്‍ ആക്രമിക്കാൻ സാധിക്കുന്നില്ല. അതേസമയം, പഞ്ചാബ് കിങ്സിന് പിന്നില്‍ 9.72 എന്ന രണ്ടാമത്തെ മികച്ച പവര്‍പ്ലേ റണ്‍ റേറ്റ് രാജസ്ഥാനുണ്ട്. പക്ഷേ അത് മിഡില്‍ ഓവറുകളില്‍ 7.86 ആയി കുറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിന് (സി എസ് കെ) പിന്നില്‍ രണ്ടാമത്തെ മോശം റണ്‍ റേറ്റ് ആണിത്. ഡി സിക്കെതിരെ ആര്‍ ആര്‍ കൂടുതല്‍ കരുത്തുറ്റ പ്രകടനം കാഴ്ചവയ്‌ക്കേണ്ടിവരുന്നത് അവിടെയാണ്. സാധ്യതാ ഇലവൻ ഇങ്ങനെ:
ഡല്‍ഹി ക്യാപിറ്റല്‍സ് (സാധ്യത): 1 ഫാഫ് ഡു പ്ലെസിസ്/ ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, 2 അഭിഷേക് പോറല്‍, 3 കരുണ്‍ നായര്‍, 4 കെ എല്‍ രാഹുല്‍ (വിക്കറ്റ്), 5 ട്രിസ്റ്റന്‍ സ്റ്റബ്സ്, 6 അശുതോഷ് ശര്‍മ, 7 അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), 8 വിപ്രജ് നിഗം, 9 മിച്ചല്‍ സ്റ്റാര്‍ക്, 10 കുൽദീപ് യാദവ്, 11 മോഹിത് ശർമ, 12 മുകേഷ് കുമാര്‍
രാജസ്ഥാന്‍ റോയല്‍സ് (സാധ്യത): 1 സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ്), 2 യശസ്വി ജയ്സ്വാള്‍, 3 നിതീഷ് റാണ, 4 റിയാന്‍ പരാഗ്, 5 ധ്രുവ് ജുറെല്‍, 6 ഷിമ്രോണ്‍ ഹെറ്റ്മെയര്‍, 7 വനിന്ദു ഹസരംഗ, 8 ജോഫ്ര ആര്‍ച്ചര്‍, 9 മഹീഷ് തീക്ഷണ, 10 തുഷാർ ദേശ്പാണ്ഡെ/ ആകാശ് മധ്വാൽ, 11 സന്ദീപ് ശര്‍മ, 12 കുമാര്‍ കാര്‍ത്തികേയ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here