
ഈ ഐ പി എല്ലില്‍ സ്വന്തം മൈതാനമായ ചിന്നസ്വാമിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയിക്കാനായിട്ടില്ല. തോറ്റ് തോറ്റ് മുന്നോട്ടുപോകുന്ന രാജസ്ഥാന്‍ റോയല്‍സ് ആണ് ഇന്നത്തെ എതിരാളികള്‍ എന്നതിനാല്‍ വിജയ പ്രതീക്ഷയിലാണ് ആര്‍ സി ബി. ഇന്നത്തേത് അടക്കം ആര്‍ സി ബിയുടെ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം സ്വന്തം മൈതാനത്താണ്.
കഴിഞ്ഞ നാല് മത്സരങ്ങളിലും തോറ്റിരിക്കുകയാണ് രാജസ്ഥാന്‍. പരുക്കേറ്റ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇന്നും കളിക്കില്ല. റിയാന്‍ പരാഗ് ആണ് ടീമിനെ നയിക്കുക. അതേസമയം, പരാഗ് കഴിഞ്ഞ സീസണിലെ ബാറ്റിങ് ഫോമിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ആര്‍ സി ബിയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകാന്‍ ഇടയില്ല. സാധ്യതാ ഇലവന്‍ ഇങ്ങനെ:
Read Also: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: 1 ഫില്‍ സാള്‍ട്ട്, 2 വിരാട് കോഹ്ലി, 3 ദേവദത്ത് പടിക്കല്‍, 4 രജത് പാട്ടീദാര്‍ (ക്യാപ്റ്റന്‍), 5 ജിതേഷ് ശര്‍മ (വിക്കറ്റ്), 6 റൊമാരിയോ ഷെപ്പേര്‍ഡ്, 7 ടിം ഡേവിഡ്, 8 ക്രുണാല്‍ പാണ്ഡ്യ, 9 ഭുവനേശ്വര്‍ കുമാര്‍, 10 ജോഷ് ഹാസല്‍വുഡ്, 11 യാഷ് ദയാല്‍, 12 സുയാഷ് ശര്‍മ
രാജസ്ഥാന്‍ റോയല്‍സ്: 1 വൈഭവ് സൂര്യവംശി, 2 യശസ്വി ജയ്സ്വാള്‍, 3 നിതീഷ് റാണ, 4 റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), 5 ധ്രുവ് ജുറെല്‍ (വിക്കറ്റ്), 6 ഷിമ്രോണ്‍ ഹെറ്റ്മെയര്‍, 7 ശുഭം ദുബെ, 8 വനിന്ദു ഹസരംഗ, 9 ജോഫ്ര ആര്‍ച്ചര്‍, 10 മഹീഷ് തീക്ഷണ, 11 തുഷാര്‍ ദേശ്പാണ്ഡെ, 12 സന്ദീപ് ശര്‍മ/ ആകാശ് മധ്വാള്‍

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here