ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ഗാലനേജ് ഫീ 10 രൂപ; പ്രതീക്ഷിക്കുന്നത് 200 കോടി രൂപയുടെ വരുമാനം

സംസ്ഥാനത്ത് വിദേശനിര്‍മിത മദ്യത്തിന്റെ വില വര്‍ധിക്കും. സംസ്ഥാന ബജറ്റ് 2024ല്‍ ആയിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് വില്‍പന നടത്തുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ലിറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലിറ്ററിന് 10 രൂപയായി നിശ്ചയിച്ചു. ഇതുവഴി 200 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

ALSO READ:ഗ്രാമി അവാര്‍ഡ്; പുരസ്‌കാര തിളക്കത്തില്‍ ശങ്കര്‍ മഹാദേവന്റെയും സക്കീര്‍ ഹുസൈന്റെയും ‘ശക്തി’

അതേസമയം അടുത്ത സാമ്പത്തിക വര്‍ഷം കൃത്യമായും സമയബന്ധിതമായും സാമൂഹ്യ പെന്‍ഷന്‍ കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പെന്‍ഷന്‍ മികച്ച രീതിയില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും ധനമന്ത്രി പറഞ്ഞു. പെന്‍ഷന്‍ വൈകാന്‍ കാരണം കേന്ദ്രത്തിന്റെ സമീപനമാണ്. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയാണ്.

ALSO READ:സാമൂഹ്യ പെന്‍ഷന്‍ കൃത്യമായും സമയബന്ധിതമായും കൊടുത്തു തീര്‍ക്കും: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

ഈ പ്രതികൂല സാഹചര്യത്തിലും അടുത്ത സാമ്പത്തിക വര്‍ഷം സമയബന്ധിതമായി ക്ഷേമപെന്‍ഷനും സാമൂഹിക പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. പങ്കാളിത്ത പെന്‍ഷനുപകരമാണ് പുതിയ പെന്‍ഷന്‍ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചത്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയില്‍ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തില്‍ കൊടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News